CinemaGeneralLatest NewsMollywoodNEWS

മകന് വേണ്ടി ഗൗരി ഖാൻ മധുരം ഉപേക്ഷിച്ചിട്ടും ഫലം ഉണ്ടായില്ല: ആര്യന് ജാമ്യമില്ല, കടുത്ത സമ്മർദ്ദത്തിലായി മന്നത്ത് കുടുംബം

മുംബൈ : മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ എൻഡിപിഎസ് കോടതിയുടേതാണ് വിധി. കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും തള്ളി. തന്റെ കൈകളിൽ നിന്നും ലഹരിമരുന്നുകൾ പിടിച്ചിട്ടില്ലെന്നും ആഘോഷങ്ങൾക്ക് വേണ്ടിയാണ് കപ്പലിലേക്ക് പോയതെന്നും ആര്യൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

Also Read:ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്, പക്ഷേ പിന്മാറുന്നു: നിർണ്ണായക തീരുമാനവുമായി നടന്‍ റോണ്‍സണ്‍

ദീപാവലിക്ക്​ മുമ്പ്​ മകനെ പുറത്തിറക്കാനാകുമെന്നായിരുന്നു ഷാരൂഖും ഭാര്യ ഗൗരി ഖാനും പ്രതീക്ഷിച്ചത്. എന്നാൽ, അതുണ്ടായില്ല. രണ്ടാമത്തെ പ്രതീക്ഷയും ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്. ആര്യന്‍ ഖാൻ അറസ്റ്റിലായതോട് മാതാവ് ​ഗൗരി ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരിക്കുകയാണ്. നവരാത്രി ദിനം മകന്‍റെ മോചനത്തിനായി ഗൗരി പ്രത്യേകം വ്രതമെടുത്തിരുന്നു. അതോടൊപ്പം, ആര്യൻ ജാമ്യത്തിലിറങ്ങി വീട്ടിൽ തിരിച്ചെത്തുന്നത് വരെ വീട്ടിൽ മധുരം വിളമ്പുകയോ ഉണ്ടാക്കുകയോ ചെയ്യരുതെന്ന് ​ ഗൗരി നിർദേശം നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. മധുരം ഒഴിവാക്കിയിട്ടും ആര്യന് ജാമ്യം കിട്ടിയില്ലല്ലോ എന്നാണു ഷാരൂഖ് ഖാനെയും കുടുംബത്തെയും ട്രോളി സോഷ്യൽ മീഡിയകളിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.

ഒക്​ടോബർ മൂന്നിന്​ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്​ത ആര്യനെ ആർതർ റോഡ്​ ജയിലിലാണ്​ പാർപ്പിച്ചിരിക്കുന്നത്​. മകന്റെ അറസ്റ്റിനെ തുടർന്ന് ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button