മുംബൈ : മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ എൻഡിപിഎസ് കോടതിയുടേതാണ് വിധി. കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും തള്ളി. തന്റെ കൈകളിൽ നിന്നും ലഹരിമരുന്നുകൾ പിടിച്ചിട്ടില്ലെന്നും ആഘോഷങ്ങൾക്ക് വേണ്ടിയാണ് കപ്പലിലേക്ക് പോയതെന്നും ആര്യൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
Also Read:ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്, പക്ഷേ പിന്മാറുന്നു: നിർണ്ണായക തീരുമാനവുമായി നടന് റോണ്സണ്
ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നായിരുന്നു ഷാരൂഖും ഭാര്യ ഗൗരി ഖാനും പ്രതീക്ഷിച്ചത്. എന്നാൽ, അതുണ്ടായില്ല. രണ്ടാമത്തെ പ്രതീക്ഷയും ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്. ആര്യന് ഖാൻ അറസ്റ്റിലായതോട് മാതാവ് ഗൗരി ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരിക്കുകയാണ്. നവരാത്രി ദിനം മകന്റെ മോചനത്തിനായി ഗൗരി പ്രത്യേകം വ്രതമെടുത്തിരുന്നു. അതോടൊപ്പം, ആര്യൻ ജാമ്യത്തിലിറങ്ങി വീട്ടിൽ തിരിച്ചെത്തുന്നത് വരെ വീട്ടിൽ മധുരം വിളമ്പുകയോ ഉണ്ടാക്കുകയോ ചെയ്യരുതെന്ന് ഗൗരി നിർദേശം നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധുരം ഒഴിവാക്കിയിട്ടും ആര്യന് ജാമ്യം കിട്ടിയില്ലല്ലോ എന്നാണു ഷാരൂഖ് ഖാനെയും കുടുംബത്തെയും ട്രോളി സോഷ്യൽ മീഡിയകളിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.
ഒക്ടോബർ മൂന്നിന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യനെ ആർതർ റോഡ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. മകന്റെ അറസ്റ്റിനെ തുടർന്ന് ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
Post Your Comments