GeneralLatest NewsNEWSTV Shows

ഇതാണൊടീ നിന്റെ ഡെഫിനിഷ്യന്‍ ഫോര്‍ ന്യൂ ജന്‍, പിള്ളേര് കേട്ടാല്‍ നിന്നെ എടുത്തിട്ട് വെട്ടും: സോഷ്യൽ മീഡിയയിൽ വിമർശനം

'ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെ' മതി എന്ന് സ്വന്തം വീട്ടുകാർ പറഞ്ഞു പഠിച്ചതാണെങ്കിൽ ക്ഷമിക്കുന്നു

മുക്തയും മകളും അതിഥികളായി എത്തിയ സ്റ്റാർ മാജിക് ഷോ വിവാദത്തിൽ ആയിരിക്കുകയാണ്. മകളെ പാത്രം കഴുകുന്നതും ക്ലീനിംഗും ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച്‌ മുക്ത ഷോയില്‍ പറഞ്ഞതാണ് വിമർശനങ്ങൾക്ക് കാരണം. പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതിനാലുമാണ് അങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു മുക്തയുടെ വാക്കുകള്‍. യൂട്യൂബിലൂടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെ മുക്തയ്‌ക്കെതിരെ വിമര്‍ശനം ഉയരുകയാണ്

ഷോയിൽ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുക്തയ്ക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി നല്‍കിയിരിക്കുകയാണ് ഒരുകൂട്ടര്‍. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഡോക്ടര്‍ വീണ ജെഎസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

read also: എന്തൊക്കെയായാലും നീയൊക്കെ ഇങ്ങനെയല്ലേടീ എന്നയാൾ ചോദിക്കുമെന്നുറപ്പാണ്, എനിക്കത് കേൾക്കേണ്ട കാര്യമില്ല!!

കുറിപ്പ് പൂർണ്ണ രൂപം

ഫ്ലവർസ് ടീവി സ്റ്റാർ മാജിക്. ആ അവതാരകയോടാണ് എനിക്ക് മെയിൻ ആയി പറയാനുള്ളത് . മുക്ത അത്രയും വൃത്തികേട് പറഞ്ഞത് കേട്ടിട്ടും അവതാരക മുക്തയോട് പറഞ്ഞു.
‘ന്യൂ ജനറേഷൻ ആണ്‌. പക്ഷേ സംസാരം ഭയങ്കര matured ആണ്‌.’

പ്പാ പുല്ലേ. ഇതാണൊടീ നിന്റെ definition for ന്യൂ ജൻ. പിള്ളേര് കേട്ടാൽ നിന്നെ എടുത്തിട്ട് വെട്ടും. ഓട്രീ പുല്ലേ.
ഇനി മുക്തയോട്.
‘ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയും വരെയേ ഉള്ളൂ. പിന്നെ വീട്ടമ്മയാ’  എന്നത് ഒരുപക്ഷെ മുക്ത മുക്തയ്ക്കു വേണ്ടി ഉണ്ടാക്കിയ കോപ്പിലെ നിയമം ആയിരിക്കാം. അത് സ്വന്തം കൊച്ചിലേയ്ക്ക് കെട്ടിവെക്കുന്നതിനേക്കാൾ വലിയ ദ്രോഹം വേറെയില്ല.

‘ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെ’ മതി എന്ന് സ്വന്തം വീട്ടുകാർ പറഞ്ഞു പഠിച്ചതാണെങ്കിൽ ക്ഷമിക്കുന്നു. കാരണം അതാണല്ലോ സത്യം എന്ന് പലരും കരുതുക. പക്ഷേ അതും ഒരുതരം ശിശുപീഡനം ആണ്‌.
ഇനി ‘ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെയേ ഉള്ളൂ’ എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പഠിപ്പിച്ചതാണെങ്കിൽ അതിന്റെ പേരാണ് domestic emotional and financial violence. അതായത് ഭർതൃവീട്ടുകാർ ചെയ്യുന്ന വൈകാരികവും സാമ്പത്തികവുമായ അക്രമം.

ഇനി മുക്ത പെൺകുട്ടി എന്ന ജൻഡർ പറയാതെ “കുട്ടികൾ ആയാൽ ക്‌ളീനിംങും കുക്കിങ്ങും അറിയണം’ എന്ന് പറഞ്ഞാൽ പോലും അത് ശെരിയാകില്ല. ഏത് ജൻഡർ ആയാലും ഇതെല്ലാം അറിയണം എന്ന് തന്നെ പറയേണ്ടിവരും. കാരണം അത്രമേൽ ജൻഡർ റോളുകൾ പെൺകുട്ടികളുടെ പ്രിവിലേജ് ഇല്ലായ്മകളിൽ പ്രകടമായ നൂറ്റാണ്ടുകൾ ആണ്‌ കടന്ന് പോയത്.
For eg: നടി അക്രമിക്കപ്പെട്ട കേസിൽ എന്തോരം സഹപ്രവർത്തകരാണ് പ്രതിയെ സപ്പോർട്ട് ചെയ്തത് എന്ന് പോലും മുക്ത നേരിട്ട് കണ്ടതല്ലേ ?
അതിന്റെ ഒരു മൂലകാരണവേർഷനെയാണ് താങ്കൾ വീണ്ടും ആ സ്റ്റാർ മാജിക്‌ ഷോയിൽ ആഘോഷിച്ചത്. ഷെയിം ?

shortlink

Related Articles

Post Your Comments


Back to top button