സിനിമ സീരിയൽ രംഗത്തെ പ്രിയ താരമാണ് മുക്ത. താരങ്ങൾ അണിനിരക്കുന്ന സ്റ്റാർ മാജിക് എന്ന ജനപ്രിയ പരിപാടിയിൽ മുക്തയും മകളും പങ്കെടുത്ത എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇരയാകുകയാണ്. പെണ്‍കുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറഞ്ഞിരുന്നു. ഇതിനെതിരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തി.
ഈ ഷോ യുട്യൂബിൽ നിന്നും ഡിലീറ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടും മുക്തയ്ക്ക് എതിരെയും വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും ആക്ടിവിസ്റ്റുകൾ പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മുക്തയുടെ വാക്കുകളെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍. ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച് പറയാന്‍ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണെന്നു ശ്രീലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
read also: ആനക്കാട്ടിൽ ചാക്കോച്ചി : ഇരട്ടച്ചങ്കൻ്റെ ജീവിതത്തിന് 24 വയസ്
ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പെണ്‍പിള്ളേരായല്‍ ക്ലീനിങ്ങും കുക്കിങ്ങും അറിഞ്ഞിരിക്കണം എന്ന് നടി മുക്ത. ഈ ചെറിയ പെണ്‍കുട്ടി നാളെ വേറൊരു വീട്ടില്‍ പോകാന്‍ ഉള്ളതാണ് പോലും..അതിനാല്‍ cleaning n cooking അറിഞ്ഞിരിക്കണം പോലും. കല്യാണം കഴിച്ച പെണ്‍കുട്ടികളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം cleaning and cooking ആണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? Cleaning and cooking ഏതൊരാളും പഠിക്കുന്നത് നല്ലതാണ്, പക്ഷെ അത് നാളെ ഒരു വീട്ടില്‍ കയറി ചെല്ലണ്ടവള്‍ ആണ് എന്ന് പറഞ്ഞ് ചെയ്യിക്കുന്നത് എന്ത് ദുരന്തം ആണ്??
ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച് പറയാന്‍ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണ്. ഇത് കേള്‍ക്കുന്ന അവതാരിക അതിനെ കുറിച്ച് പറയുന്നതാണ് ഏറ്റവും വലിയ ദുരന്തം . ഇത് മെച്ചൂരിറ്റി ആണ് പോലും . എന്ത് ദുരന്തമാണ് ഇവരുടെ വായില്‍നിന്ന് വരുന്നത്?
Post Your Comments