GeneralLatest NewsNEWSTV Shows

മുക്ത ഒന്നും സ്വന്തമായി ഉണ്ടാക്കി പറഞ്ഞതല്ല: സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്

പെണ്ണുങ്ങള് കളക്ടറാകണതിന് ഞാനെതിരല്ല...

സോഷ്യൽ മീഡിയയിൽ ഇപ്പ്പോഴത്തെ ഇപ്പോഴത്തെ ചർച്ച നടി മുക്ത സ്റ്റാർ മാജിക് ഷോയിൽ പങ്കെടുത്തുകൊണ്ട് വാക്കുകളാണ്. പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതിനാലുമാണ് അങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു മുക്തയുടെ വാക്കുകള്‍. യൂട്യൂബിലൂടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെ മുക്തയ്‌ക്കെതിരെ വിമര്‍ശനം ഉയരുകയാണ്. ഈ വിഷയത്തിൽ മുക്ത പറഞ്ഞത് പൊതു സമൂഹ ബോധമാണെന്നു ഗവേഷക ആശാറാണി ലക്ഷ്മികുട്ടി പറയുന്നു.

ആശാറാണിയുടെ പോസ്റ്റ്

പെണ്ണുങ്ങള് കളക്ടറാകണതിന് ഞാനെതിരല്ല…
ഡോക്ടറാകണതിന് ഞാനെതിരല്ല…
നാടു ഭരിക്കുന്നതിന് ഞാനെതിരല്ല…
എഞ്ചിനീയറാകണതിന് ഞാനെതിരല്ല….
നാസയിൽ പോകുന്നതിന് ഞാനെതിരല്ല….
സമരം ചെയ്യുന്നതിന് ഞാനെതിരല്ല….

read also: ഇതാണൊടീ നിന്റെ ഡെഫിനിഷ്യന്‍ ഫോര്‍ ന്യൂ ജന്‍, പിള്ളേര് കേട്ടാല്‍ നിന്നെ എടുത്തിട്ട് വെട്ടും: സോഷ്യൽ മീഡിയയിൽ വിമർശനം

പക്ഷെ വീട്ടിൽ വന്ന് കെട്യോന് നെല്ലിക്ക ഇടിച്ചിട്ട പൊന്നാനി മത്തിക്കറി വച്ച് കൊടുക്കാൻ അറിയില്ലെങ്കിൽ എന്ത് ഫലം…
ഇത് തന്നെ മറിച്ചും തിരിച്ചും എല്ലാവരും പറയും……
കുട്ടികൾ എത്രാം ക്ളാസിലാണ് പഠിക്കുന്നതെന്ന് അറിയാത്ത രാഷ്ട്രീയക്കാരൻ ജനസേവനത്തിന്റെ മകുടോദാഹരണം…

മക്കളെന്ത് കഴിച്ചെന്ന് അറിയാത്ത ഡോക്ടർ സേവന തത്പരൻ.
വെഡ്ഡിങ്ങ് ആനിവേഴ്സറി മറന്ന് പോകുന്ന സാഹിത്യക്കാരൻ മഹാൻ
വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഇടയിൽ അമ്മായിഅമ്മയുടെ അസുഖം വിവരം തിരക്കി ആശുപത്രിയിൽ ഒന്ന് പോകാൻ കഴിയാത്ത അധ്യാപകൻ മാതൃകാധ്യപകൻ.
എന്നാൽ ഇതൊക്കെ മറക്കുന്ന സ്ത്രീയോ…
അവളൊരു സ്ത്രീയാണോ സ്ത്രീകളെ….

മുക്ത ഒന്നും സ്വന്തമായി ഉണ്ടാക്കി പറഞ്ഞതല്ല. മത സദാചാര മൂല്യ സംഹിതകളുടെ ഇടയിൽ വളർന്ന ഒരു സ്ത്രീ.. അവരെകൊണ്ട് ഇന്നത്തെ മോഡേൺ മത-സദാചാര പുരുഷൂക്കളുടെ രീതിയിൽ ‘അടുക്കളപ്പണി എന്റെ ചോയ്സ്’ എന്ന് പറയിപ്പിക്കാൻ ഉളള ബുദ്ധി അവരുടെ ചുറ്റിനും ഉളള ആണുങ്ങൾക്ക് ഇല്ലായിരുന്നു.
ഇവിടെ സതി അനുഷ്ഠിച്ച് വരെ എന്റെ ചോയ്സ് പറയാൻ മത സ്ത്രീകൾ കാത്തു നിൽക്കുന്നു. അപ്പോഴാണ് ഒരു അടുക്കള. മുക്തയെ തിരുത്താൻ വളരെ എളുപ്പമാണ്. പക്ഷെ ലവരെ തിരുത്തൽ നിങ്ങൾക്കാവില്ല.

shortlink

Related Articles

Post Your Comments


Back to top button