
ബെംഗളൂരു : പ്രശസ്ത കന്നഡ ചലച്ചിത്ര സീരിയൽ നടന്‍ ശങ്കര്‍ റാവു അന്തരിച്ചു. 84 വയസ്സായിരുന്നു. ഒക്ടോബര്‍ 18ന് ബെംഗളൂരുവിലെ വസതിയില്‍ ആയിരുന്നു അന്ത്യം. കന്നഡ സീരിയലായ പാപ്പു പാണ്ഡുവിലെ ബാലരാജു എന്ന കഥാപാത്രത്തിലൂടെയാണ് ശങ്കര്‍ റാവു പ്രശസ്തനായത്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ സാന്‍ഡല്‍വുഡ്, കന്നഡ ടെലിവിഷന്‍ രംഗത്തെ പ്രമുഖര്‍ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. വിഷ്ണുവര്‍ധന്‍, ഉപേന്ദ്ര, പുനീത് രാജ്കുമാര്‍ എന്നിവരുള്‍പ്പെടെ നിരവധി മുന്‍നിര നായകന്മാരുമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകളും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
.
Post Your Comments