തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികൾക്ക് ശേഷം അടച്ചിട്ട പുതിയ മള്‍ട്ടിപ്ലക്സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും ഈ മാസം 25ന് തന്നെ തുറക്കുമെന്ന് തീരുമാനമായി. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഇതിന് മുന്നോടിയായി മാസം 22 ന് തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും നികുതി അടക്കമുള്ള ചില ആവശ്യങ്ങള്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു. വിനോദ നികുതിയില്‍ ഇളവുകള്‍ അനുവദിക്കണം. തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നത്. ഇക്കാര്യങ്ങളിലടക്കം ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തിയേറ്ററുകള്‍ തുറക്കാനാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.
Post Your Comments