കൊച്ചി : ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ആസിഫ് അലി. ഇപ്പോൾ ആസിഫ് മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയ വാക്കുകളാണ് സമൂഹമാധ്യമത്തിൽ വൈറൽ.
‘പല മീറ്റിംഗുകളിലും മോഹന്‍ലാലിനെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ട്. ലാലേട്ടനെ എത്ര കണ്ടാലും മതിയാകില്ല. അമ്മയുടെ മീറ്റിംഗില്‍ ഉള്‍പ്പെടെ പല പരിപാടികളിലും അദ്ദേഹത്തെ കാണാറുണ്ട്. ഒരു നോട്ടം കൊണ്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയുന്ന വ്യക്തിയാണ് ലാലേട്ടന്’- അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. ലാലേട്ടനോടൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു.
മോഹന്‍ലാലിനെ നോക്കിനില്ക്കുന്ന ആസിഫ് അലിയുടെ ഫോട്ടോ ഈയടുത്ത് വൈറലായിരുന്നു. നിങ്ങളോടൊപ്പം ഉള്ള ഏറ്റവും പ്രിയപ്പെട്ട ചിത്രം, നിങ്ങള്‍ കാരണം ഞാന്‍ ഇവിടെയെത്തി എന്ന ക്യാപ്ഷനിലാണ് ആസിഫ് ചിത്രം പങ്കുവെച്ചത്.
Post Your Comments