കൊച്ചി: സംവിധായകന്‍ വേണുവിനോട് നടന്‍ അലന്‍സിയര്‍ മോശമായി പെരുമാറിയതായി പരാതി. താരത്തിനെതിരെ ഉയർന്ന ഈ പരാതിയിൽ കടുത്ത നിലപാടിലാണ് ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ. അലന്‍സിയര്‍ക്കെതിരായ പരാതി അമ്മയ്‌ക്ക് കൈമാറിയിരിക്കുകയാണ് ഫെഫ്‌കാ റൈറ്റേന്‍്‌സ് യൂണിയന്‍. അലന്‍സിയര്‍ ‘അമ്മ’ അംഗമായതിനാല്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം വരാന്‍ കാക്കുകയാണെന്ന് റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എസ്.എന്‍ സ്വാമി അഭിപ്രായപ്പെട്ടു.
യൂണിയന്‍ ഒരുക്കുന്ന ചിത്രത്തി ലെ വേഷത്തെക്കുറിച്ചു സംസാരിക്കുന്നതിനായി സംവിധായകൻ വേണുവിന്റെ വീട്ടില്‍ അലന്‍സിയര്‍ എത്തിയപ്പോഴാണ് സംഭവം. മദ്യപിച്ച രീതിയിലായിരുന്നു അലന്‍സിയര്‍ എത്തിയത്.
മുതിര്‍ന്ന ചലച്ചിത്രകാരനും സംവിധായകനുമായ വേണുവിനോട് നിലവാരത്തിന് യോജിക്കാത്ത തരത്തിൽ അലന്‍സിയർ സംസാരിച്ചുവെന്നാണ് പരാതി. മദ്യപിച്ചു എന്നത് ഇത്തരത്തില്‍ പെരുമാറുന്നതിന് കാരണമല്ലെന്നും ‘അമ്മ’യില്‍ നിന്നും ലഭിക്കുന്ന മറുപടി കൃത്യമായാല്‍ മാത്രമേ ഒത്തുതീര്‍പ്പിന് സാദ്ധ്യതയുണ്ടോ എന്ന് പറയാനാകൂവെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.
ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്‍ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനായി വേണുവിന്റെ സംവിധാനത്തില്‍ ‘കാപ്പ’ എന്ന ചിത്രം യൂണിയൻ ഒരുക്കുന്നുണ്ട്. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
Post Your Comments