‘പല സ്ഥലത്തും അച്ഛനെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ ഞാന്‍ കള്ളം പറഞ്ഞിട്ടുണ്ട്’: വൈറലായി നടി രസ്നയുടെ വാക്കുകള്‍

ശരിയ്ക്കും അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്

കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി രസ്ന. പാരിജാതം എന്ന സീരിയലില്‍ ഒരേ സമയം സീമയായും അരുണയായും ഡബിള്‍ റോളില്‍ എത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്. താരത്തിന്റെ സഹോദരി മർഷീന സത്യ എന്ന പെൺകുട്ടി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്ത് സജീവമായിക്കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് വർഷങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ ആണ്.

റിമി ടോമി അവതരിപ്പിച്ച ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയില്‍ രസ്ന അതിഥിയായി എത്തിയ വീഡിയോ വീണ്ടും ശ്രദ്ധനേടുന്നു. ജീവിതത്തിൽ താൻ നേരിട്ട കഷ്ടപാടുകളെകുറിച്ചാണ് നടി അന്ന് പങ്കുവച്ചത്.

read also: കുടിച്ച്‌ ബോധമില്ലാതെ പെരുമാറി: അറിയേണ്ടത് അമ്മയുടെ തീരുമാനം, അലന്‍സിയറിനെതിരെ കടുത്ത നിലപാടുമായി ഫെഫ്‌ക

‘പല സ്ഥലത്തും അച്ഛനെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ ഞാന്‍ കള്ളം പറഞ്ഞിട്ടുണ്ട്. അച്ഛന്‍ പുറത്ത് ആണെന്നും, അല്ലെങ്കില്‍ ഇവിടെ ഉണ്ട്. ബിസിനസ് ആയതുകൊണ്ട് കൂടെ നില്‍ക്കുന്നില്ല. എന്നിങ്ങനെ പറയേണ്ടി വന്നിട്ടുണ്ട്. ശരിയ്ക്കും അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്. ഞാനും അമ്മയും അനുജത്തിയും മാത്രമാണ് താമസം. പെണ്ണുങ്ങള്‍ മാത്രമുള്ള സ്ഥലത്ത് ആണ്‍ തുണയില്ലാതെ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് മോശമാണ് എന്ന് തോന്നുന്നു. അച്ഛന്‍ ഇതിന്റെ ഇടയ്ക്ക് രണ്ടാമത് വിവാഹം കഴിച്ചു. അതില്‍ കുഞ്ഞുങ്ങളായിട്ട് ജീവിക്കുകയാണ്’- താരം പറയുന്നു.

ഒമ്പതില്‍ പഠിക്കുമ്ബോഴാണ് അച്ഛനും അമ്മയും വേര്‍പിരിയുന്നത്. അവിടെ നിന്നും തിരുവനന്തപുരത്തെ വാടകവീട്ടിലേക്ക് ആണ് മാറുന്നത്. ഒരു സ്‌പൂണ്‍ തൊട്ട് വാങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ സീരിയല്‍ തീരുന്നു. രണ്ടാമത്തെ സീരിയല്‍ ആയിട്ടില്ല. ഇനി മുന്‍പോട്ട് എങ്ങനെ എന്ന ചോദ്യചിഹ്നമായിരുന്നു എന്റെ മുന്‍പില്‍ ഉണ്ടായിരുന്നത്. അമ്മയ്ക്ക് വേറെ ജോലി ഒന്നും ഇല്ല. അങ്ങനെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ സെല്‍ ആയി പ്രൗഡാണ്. സ്വന്തമായി വീട് വച്ചു, വണ്ടിയെടുത്തു. നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നുമാണ് ഞാന്‍ ഇത്രയൊക്കെ ആയത്. ഇതിന്റെ ഇടയില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നു എന്ന് കണ്ടപ്പോള്‍ അച്ഛന്‍ വിളിച്ചിരുന്നു. അഭിനയത്തില്‍ വന്നിട്ടാണ് അച്ഛനെ തള്ളി കളഞ്ഞത് എന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ഒരിക്കലും അല്ല. അച്ഛനെ എന്തുകണ്ടിട്ടാണ്‌ ഞാന്‍ തള്ളി കളയേണ്ടത്.’- രസ്ന ചോദിക്കുന്നു.

വർഷങ്ങൾ പിന്നിട്ട കഴിഞ്ഞിട്ടും രസ്നയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

Share
Leave a Comment