GeneralLatest NewsNEWS

‘നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വര്‍ഷവും ഉണ്ടാവട്ടെ’: കീര്‍ത്തി സുരേഷിന് ആശംസകളുമായി സാമന്ത

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. 2000 ത്തില്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചല്‍ ചിത്രമായ ‘പൈലറ്റ്സി’ലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ കീർത്തി 2013 ല്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഗീതാഞ്ജലി’ യിലാണ് നായികയായത്. കീര്‍ത്തിയുടെ 29ാം പിറന്നാള്‍ ആണ് ഇന്ന് . ആഘോഷവേളയില്‍ കീര്‍ത്തിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സാമന്തയും സിനിമ രംഗത്തുള്ളവരും .

കീര്‍ത്തിയോടൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് സാമന്ത കീര്‍ത്തിക്ക് ആശംസകള്‍ അറിയിച്ചിട്ടുള്ളത്. ‘ജന്മദിനാശംസകള്‍ കീര്‍ത്തി. നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വര്‍ഷവും ഉണ്ടാവട്ടെ’ എന്നാണ് സാമന്ത കൂട്ടുകാരിയുടെ പിറന്നാള്‍ ദിനത്തില്‍ കുറിച്ചിരിക്കുന്നത്.

‘മഹാനടി’ എന്ന ചിത്രത്തില്‍ ഒന്നിച്ച്‌ അഭിനയിച്ച കാലം മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മില്‍. ഇന്ത്യന്‍ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘മഹാനടി’യിലൂടെ കീര്‍ത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ഇടയ്ക്കുള്ള ഒത്തുകൂടലുകളുടെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്.

അതിരില്ലാത്ത സന്തോഷവും, വിജയവും ആശംസിച്ചു കൊണ്ടാണ് മഹേഷ് ബാബു കീര്‍ത്തിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുള്ളത്. റാം പൊതിനേനി, ഗോപി ചന്ദ് മലിനേനി തുടങ്ങി നിരവധി പ്രമുഖരും കീര്‍ത്തിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

പ്രമുഖ ചലചിത്ര നിര്‍മാതാവായ സുരേഷ് കുമാറിന്റേയും, പഴയകാല ചലചിത്ര നടി മേനകയുടേയും മകളായ കീര്‍ത്തി മികച്ചൊരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്. ന്യൂഡല്‍ഹിയില്‍ പിയരെല്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്ത കീര്‍ത്തി ലണ്ടനില്‍നിന്നും ഫാഷന്‍ ഡിസൈനിഗ് പഠനം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button