മലയാളത്തിൽ ആദ്യമായി തോൽ പാവകൂത്ത് കലാകാരന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന നിഴലാഴം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ഒറ്റപ്പാലത്ത് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ നിർവ്വഹിച്ചു. ഒറ്റപ്പാലം വ്യാപാരി ഭവനിൽ നടന്ന ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകരും, ഇഫ്റ്റ സിനിമാ യൂണിയൻ പ്രവർത്തകരും പങ്കെടുത്തു.
എസ്. ആർ ഫിലിംസ്, ആർട്ട് നിയ ഫിലിംസ്, ഇഫ്റ്റയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ‘നിഴലാഴം’ വിവേക് വിശ്വം, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച രാഹുൽ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – അനിൽ കെ.ചാമി, ഗാനരചന – സുരേഷ് രാമന്തളി, സംഗീതം -ഹരി വേണുഗോപാൽ, എഡിറ്റിംഗ് – അംജാദ് ഹസൻ, ആർട്ട് – അനിൽ ആറ്റിങ്ങൽ,പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ലാൽ ഷിനോസ്, അസോസിയേറ്റ് ഡയറക്ടർ – വിശാഖ് ഗിൽബർട്ട്, മേക്കപ്പ് – രാജേഷ് ജയൻ, കോസ്റ്റ്യൂംസ് – ബിനു പുലിയറക്കോണം, സ്റ്റിൽ – കിഷോർ, ഡിസൈൻ – സായിദാസ്, പി.ആർ.ഒ- അയ്മനം സാജൻ
സംസ്ഥാന അവാർഡിൽ, ഭാരതപ്പുഴ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ സിജി പ്രദീപ്, വീരം, സെക്സി ദുർഗ, ഭയാനകം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിലാസ് ചന്ദ്രഹാസൻ, മൈ ഫാദർ മൈ ഹീറോ, സൈമൺ ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേക് വിശ്വം, നിത്യഹരിത നായകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഖില നാഥ്, പാവക്കൂത്ത് കലാകാരൻ വിശ്വനാഥ് പുലവർ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നവംബർ ആദ്യം ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിക്കും. ചടങ്ങിനോട് അനുബന്ധിച്ച് ഇഫ്റ്റ പാലക്കാട് ജില്ലാ കൺവെൻഷനും തോൽ പാവകൂത്ത് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു.
പി.ആർ.ഒ – അയ്മനം സാജൻ
Post Your Comments