കൊച്ചി: വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി. ദിലീപിന്റെയും കാവ്യ മാധവന്റെയും മൂന്നുവയസുകാരിയായ മകള്‍ മഹാലക്ഷ്മിയാണ് അറിവിന്റെ ലോകത്തേക്ക് പിച്ച വച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് വിജയദശമി ദിനത്തില്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്.
ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചേച്ചി മീനാക്ഷിയുടെ തോളില്‍ തലചായ്ച്ചു കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.
കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ ഇവരുടെ വിശേഷങ്ങള്‍ അറിയുന്നത്.
Post Your Comments