മുംബൈ : ബോളിവുഡിന്റെ എവര്‍ഗ്രീന്‍ നായിക മാധുരി ദീക്ഷിത്തിന് വിവാഹ വാര്‍ഷിക ആശംസകളുമായി ഭർത്താവ് ശ്രീറാം മാധവ് നെനെ. അമേരിക്കയില്‍ ഡോക്ടർ ആണ് മാധുരിയുടെ ഭര്‍ത്താവ്. മാധുരി- ശ്രീറാം ദമ്പതികളുടെ 22-ാം വിവാഹ വാര്‍ഷികമായിരുന്നു ഞായറാഴ്ച. മാധുരിയ്ക്ക് ആശംസ അര്‍പ്പിച്ച് നെനെ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ’എന്നാണ് നെനെ മാധുരിയെ വിശേഷിപ്പിക്കുന്നത്. ‘നമ്മള്‍ ഒന്നിച്ച് ആസ്വദിച്ച 22 വര്‍ഷങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ സമയം പറന്നു പോയതു പോലെ തോന്നു. നീയെവിടെയാണോാ അവിടെയാണ് വീട്, അത്ഭുതകരമായ ഈ ജീവിതത്തിനും ഒപ്പം നമ്മളൊന്നിച്ച് കെട്ടിപ്പടുത്ത നമ്മുടെ വീടിനും ഞാനെന്നും കടപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയ്ക്ക്, എന്റെ ആത്മ സുഹൃത്തിന്, എന്റെ എം.ഡിയ്ക്ക്, നല്ല പാതിയ്ക്ക് ആശംസകൾ . നമ്മളൊന്നിച്ച് ഇനിയുമേറെ വാര്‍ഷികങ്ങള്‍ ഉണ്ടാവട്ടെ’- ശ്രീറാം കുറിച്ചു . 22 മാന്ത്രിക വര്‍ഷങ്ങള്‍ എന്നാണ് തന്റെ വിവാഹജീവിതത്തെ മാധുരി വിശേഷിപ്പിക്കുന്നത് ആരാധകര്‍ക്കായി നിരവധി ഫോട്ടോകളും വിഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.
Post Your Comments