InterviewsLatest NewsNEWS

‘ഒറ്റവാക്കില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് മമ്മൂട്ടി’: ആസിഫ് അലി

കൊച്ചി : സഹപ്രവർത്തകരുടെ ഇടയില്‍ പോലും ആരാധകരുള്ള താരമാണ് മമ്മൂട്ടി. കിട്ടുന്ന അവസരങ്ങളില്‍ എല്ലാം അവരത് വെളിപ്പടുത്താറുമുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച്‌ നടന്‍ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനെ കുറിച്ച്‌ ആസിഫ് പറഞ്ഞത്.

‘ഒറ്റവാക്കില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് മമ്മൂട്ടി. മമ്മൂക്കയോട് എത്ര സംസാരിച്ചാലും പിന്നെ കാണുമ്പോൾ ഉള്ളിലൊരു പേടി കാണും. ജീവിതത്തില്‍ എന്നെപ്പറ്റി നല്ലത് മാത്രം പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് മമ്മൂക്ക. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന മനുഷ്യനാണ് മമ്മൂക്ക. ഈ പേടിയാണ് അദ്ദേഹത്തിന് ഞാന്‍ കൊടുക്കുന്ന ബഹുമാനം. ചിത്രീകരണത്തിനിടയിലെ ഒഴിവു സമയങ്ങള്‍ മമ്മൂട്ടിയുടെ കാരവാനിലാണ് ചെലവഴിച്ചിരുന്നത്. അത്രയ്ക്കും സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കില്‍ പോലും പിറ്റേ ദിവസം കാരവാനില്‍ കയറാന്‍ പേടി തോന്നിയിരുന്നു’- താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button