മുംബൈ : ആരാധകരുടെ ഇഷ്ടജോഡിയാണ് അനുഷ്ക ശര്‍മ്മയും, വിരാട് കോഹ്ലിയും. ജനുവരി 11നാണ് ഇവരുടെ മകള്‍ വാമിക പിറന്നത്. മകള്‍ ജനിച്ചു ഇത്രയും മാസക്കാലമായെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടില്ല. എന്നാല്‍ പലപ്പോഴും കുഞ്ഞിന്റെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങള്‍ കോഹ്ലിയും അനുഷ്കയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ കോഹ്ലി വാമികയെ കളിപ്പിക്കുന്ന ഒരു ക്യൂട്ട് ചിത്രം ആരാധകരുമായി പങ്കുവെക്കുകയാണ് അനുഷ്ക. ഇന്‍സ്റ്റഗ്രാമില്‍ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “എന്റെ ഹൃദയം മുഴുവന്‍ ഒറ്റ ഫ്രെയിമില്‍’ എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Post Your Comments