കൊച്ചി : നടന്‍ , സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിച്ച നടനാണ് ശ്രീനിവാസൻ. തലമുറ വൃത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന നടൻ. നര്‍മ്മത്തിന് പുതിയ ഭാവം നല്‍കിയ പ്രതിഭയായിരുന്നു ശ്രീനി. സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ വെള്ളിത്തിരയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ പുറത്ത് ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമകള്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നുണ്ട്.
ഒരു അഭിമുഖത്തില്‍ തന്റെ നഷ്ടപ്പെട്ട വീട് തിരികെ വാങ്ങിയതിനെ കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ പ്രയോഗികമായി നേരിടുന്നതിനെ കുറിച്ച് പറയവെയാണ് വീട് വിട്ട് ഇറങ്ങേണ്ട വന്നതിനെ കുറിച്ചും പിന്നീട് അത് തിരികെ വാങ്ങിയതിനെ കുറിച്ചും നടന്‍ പറഞ്ഞത്.
‘എനിക്കും കുടംബത്തിനും വീട് വിട്ട് ഇറങ്ങേണ്ട ഒരു സാഹചര്യം ജീവിതത്തില്‍ ഉണ്ടായിരുന്നു. അന്ന് അവിടെ നിന്ന് ഇറങ്ങുക എന്നൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കൂത്തുപറമ്പ് അടുത്തുളള ഒരു സ്ഥലത്ത് ഒരു വാടക വീട് സംഘടിപ്പിച്ചു. മാസം 250 രൂപയായിരുന്നു വാടക. ആ വീട്ടില്‍ വെച്ചായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത്. എന്റെയും ചേട്ടന്റെയും വിവാഹവും സഹോദരിയുടെ പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയതും, കല്യാണം കഴിയുന്നതുമെല്ലാം ആ വീട്ടില്‍ വെച്ചായിരുന്നു’- ശ്രീനിവാസന്‍ പറഞ്ഞു.
‘പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് മറ്റൊരു സ്ഥലത്ത് തറ വാങ്ങി വീട് ഉണ്ടാക്കുന്നത്. ഈ വീട് ജപ്തി ചെയ്തപ്പോള്‍ ഓപ്ഷണല്‍ ഒരാള്‍ ഇത് വാങ്ങിയിരുന്നു. അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം തന്നോട് അച്ഛന്‍ പറഞ്ഞ ഒരു കാര്യം പറഞ്ഞു. തന്റെ മക്കളില്‍ ഒരാള്‍ ഈ വീട് വാങ്ങിക്കാന്‍ വരുമെന്നും മറ്റാര്‍ക്കും കൊടുക്കരുതെന്നുമായിരുന്നു. അതുകൊണ്ട് തനിക്ക് ഈ വീടിന് പൈസ ഒന്നും അധികം വേണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പിന്നീട് ഞാൻ ഈ വീട് വാങ്ങി’- ശ്രീനിപറഞ്ഞു. പ്രതിസന്ധികളില്‍ ഒളിച്ചോടരുതെന്നും പകരം അതിനെ നേരിടണമെന്നാണ് ശ്രീനിവാസന്‍ ഇതിനോടൊപ്പം പറയുന്നത്.
Post Your Comments