CinemaGeneralLatest NewsNEWS

ദിലീപിന്റെ വലിയൊരു വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ ഞങ്ങള്‍ നീട്ടിവയ്ക്കുകയായിരുന്നു: ലാല്‍ ജോസ്

ദിലീപ്-ലാല്‍ ജോസ്-ബെന്നി പി നായരമ്പലം കൂട്ടുകെട്ടില്‍ 2005-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ ‘ചാന്ത്പൊട്ട്’. ‘ചാന്ത്പൊട്ട്’ താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്തിരുന്നതാണെന്നും എന്നാല്‍ ദിലീപ് സ്റ്റാര്‍ എന്ന നിലയില്‍ വലിയ ഒരു ഇമേജ് സൃഷ്ടിക്കുമ്പോള്‍ അത് ചാന്ത്പൊട്ട് എന്ന സിനിമയ്ക്ക് ഗുണകരമാകുമെന്ന് തോന്നിയതിനാലാണ് ദിലീപ് സൂപ്പര്‍ താരമായി കഴിഞ്ഞ ശേഷം ആ സിനിമ ചെയ്തതെന്ന് ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് പറയുന്നു.

‘ചാന്തുപൊട്ട് എന്ന സിനിമ ദിലീപ് എന്ന നടനെ വച്ച് തന്നെ ചെയ്യണമെന്നു എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദിലീപിനല്ലാതെ മറ്റൊരാള്‍ക്കും ആ റോള്‍ അത്ര സരസമായി അവതരിപ്പിക്കാന്‍ കഴിയില്ല. ദിലീപ് ഒരു ചെറിയ സ്റ്റാര്‍ ആയി തുടങ്ങിയപ്പോള്‍ തന്നെ ആ സിനിമയുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ പിന്നീടത് ദിലീപിന്റെ വലിയൊരു വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ ഞങ്ങള്‍ നീട്ടിവയ്ക്കുകയായിരുന്നു. കാരണം വലിയ ക്യാന്‍വാസില്‍ പറയേണ്ട ഒരു സിനിമയാണ് ‘ചാന്തുപൊട്ട്’.

Read Also:- പട്ടി, തെണ്ടി എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു, ആ സിനിമ പോലെ ഞാന്‍ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ല: രഞ്ജിനി

‘അത് ചെയ്യണമെന്നു തീരുമാനിച്ചപ്പോള്‍ തന്നെ അതിനു തയ്യാറെടുത്തിരുന്നെങ്കില്‍ ദിലീപ് ഇപ്പോള്‍ അഭിനയിച്ചിരിക്കുന്ന ഒരു സ്റ്റാര്‍ഡം ഇമേജ് ആ സിനിമയ്ക്ക് ലഭിക്കില്ല. ദിലീപ് ഒരു സൂപ്പര്‍ താരമായിട്ടു ആ സിനിമ എടുക്കുന്നതാണ് അതിന്റെ ബിസിനസിനു നല്ലതെന്ന് മനസിലാക്കിയിട്ടാണ് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ആ സിനിമ ചെയ്തത്’ ലാല്‍ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button