കൊച്ചി : മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്ര പിന്നണി ഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമൊക്കെ ചലച്ചിത്രപിന്നണി രംഗത്തെത്തിയ സിതാര കൈരളി ടിവിയുടെ ഗന്ധർവ സംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണി ഗായികയ്ക്കുള്ള 2012ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു പിന്നീട് മികച്ച പിന്നണി ഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് സിതാര കൃഷ്ണകുമാർ.
ഇതിലെല്ലാമുപരിയായി പാട്ടിനൊപ്പം മനോഹരമായ നൃത്തവുമായി മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാർ എത്തുന്നു. താനൊരു പാട്ടുകാരി മാത്രമല്ല മികച്ച നർത്തകി കൂടിയാണെന്ന് തെളിയിക്കുകയാണ് സിതാര. തരുണി എന്ന ആൽബത്തിലാണ് സിതാരയുടെ പ്രകടനം.
‘തരുണി’. എനിക്കിത് തികച്ചും വൈകാരികമായ ഒരു അനുഭവമായിരുന്നു!! അവനവനു വേണ്ടി സ്വപ്നം കാണുന്നത് നമുക്ക് പരിചയമുള്ള തോന്നലാണ്!! എന്നാൽ എന്റെ വീട്ടുകാർക്കും പഴയ കൂട്ടുകാർക്കും പ്രിയ ഗുരുക്കന്മാർക്കും എല്ലാം വേണ്ടി, എന്റെ ഉള്ളിൽ മിഥുൻ ജയരാജ് നിർബന്ധപൂർവം കൊണ്ടു വന്നു നട്ട സ്വപ്നമാണ് ‘തരുണി’ !! കാരണം അവനോളം എന്നെ അറിയുന്നവർ കുറവാണ്!! വയ്യെന്നു തോന്നുന്ന നേരം ഇല്ലാത്ത ശക്തി തന്ന് നിവർന്നു നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ശക്തിയാണ് അവൻ!! ഇതൊരു സമർപ്പണമാണ്, കരുതലും, തിരുത്തലുകളും, കൊണ്ട് കാവലായി ഇന്നോളം കൈവിടാതെ കൂടെ നിന്ന ഗുരുക്കന്മാർക്കും, സ്വന്തം സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും പലതും മകൾക്കായി മാറ്റിവച്ച എന്റെ പൊന്നച്ഛനും പൊന്നമ്മയ്ക്കും. നമ്മുടെ ഏത് കുഞ്ഞു തോന്നലിനെയും കവിതയായി മാറ്റുന്ന ശ്രീ. ഹരിനാരായണൻ ഞാനേറെ ഇഷ്ടപ്പെടുന്ന കലാകാരൻ ബിജു ധ്വനിതരംഗ് ഏത് സ്വപ്നത്തിനും ചിറകു തുന്നിപ്പിടിപ്പിക്കാൻ കൂടെ നിൽക്കുന്ന സുമേഷ് സർ. വണ്ടർവാൾ ഫാമിലി. പിന്നെ ആവശ്യത്തിലേറെ ഊർജവുമായി കൂടെ നിന്ന എന്റെ സ്വന്തം ആളുകൾ ഏട്ടൻ, ലച്ചു, ഇന്ദുമണി, സുജിത്തേട്ട, ശ്രീജേഷേട്ടൻ’– തരുണിയെക്കുറിച്ച് സിതാര കുറിച്ചു.
Post Your Comments