GeneralLatest NewsNEWS

‘കരീനയോട് അങ്ങേറ്റം ബഹുമാനമുണ്ട്,തന്റെ പിതാവിനെ സന്തോഷവാനാക്കാൻ അവർക്ക് കഴിയുന്നുണ്ട്’ : സാറ അലിഖാൻ

മുംബൈ : ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരകുടുംബമാണ് നടൻ സെയ്ഫ് അലിഖാന്റേത്. സോഷ്യൽ മീഡിയയിൽ സജീവമായ നടന്റേയും ഭാര്യയും നടിയുമായ കരീനയുടേയും മക്കളുടേയുമെല്ലാം വിശേഷങ്ങൾ സിനിമ കോളങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പ്രേക്ഷകരുമായി ഇവർ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറലുമാവാറുണ്ട്.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു കരീനയുടേയും സെയ്ഫ് അലിഖാന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സെയിഫും കരീനയും 2012 ൽ വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷവും കരീന സിനിമയിൽ സജീവമായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. അമൃത സിംഗുമായിള്ള വിവാഹമോചനത്തിന് ശേഷമാണ് നടൻ കരീനയെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പിതാവിനേയും രണ്ടാം ഭാര്യ കരീനയെ കുറിച്ച് സാറ അലിഖാൻ പറഞ്ഞ വാക്കുകളാണ്.

അടുത്തിടെ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് സാറ ഇക്കാര്യം വെളിപ്പെടുത്തിയത്.’കരീന തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അതിലുപരി തന്റെ പിതാവ് സെയ്ഫ് അലിഖാന്റെ ഭാര്യ ആണ്. താൻ അവരെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. തന്റെ പിതാവിനെ അവർ സന്തോഷിപ്പിക്കുന്നുണ്ട്. ഒരേ ജോലിയാണ് ഞങ്ങൾ ചെയ്യുന്നത്. കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധികവും സംസാരിക്കുന്നത്’- സാറ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button