2020 ജൂണിലാണ് കന്നഡ നടനും മേഘ്നയുടെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. അപ്രതീക്ഷിതമായി ഭര്‍ത്താവിനെ നഷ്ടപ്പെട്ട വേദനയിലായിരുന്നു നടി മേഘ്ന രാജ്. ആ സമയത്ത് നാലഞ്ച് മാസം ഗര്‍ഭിണിയായിരുന്നു നടി. ഇതെല്ലാം സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇപ്പോഴിതാ ഭര്‍ത്താവിന്റെയും മകന്റെയും ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി.
ഒക്ടോബര്‍ പതിനേഴിനാണ് ചിരഞ്ജീവി സര്‍ജയുടെ ജന്മദിനം. പ്രിയപ്പെട്ടവന്റെ ജന്മദിനത്തില് അദ്ദേഹത്തിനൊപ്പമുള്ള സെല്‍ഫി ചിത്രമാണ് മേഘ്ന പങ്കുവെച്ചത്. അതിന് മുന്‍പ് ചിരുവിന് വേണ്ടി പ്രത്യേകമായൊരു ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ഒരു രാജകുമാരിയെ പോലെയുള്ള ലുക്കാണ് ഫോട്ടോസിന് വേണ്ടി നടി തിരഞ്ഞെടുത്തത്. രാജകുമാരനായി ചിരുവിന്റെ ഫോട്ടോ കൂടി മുന്‍നിര്‍ത്തിയാണ് ചിത്രങ്ങളെടുത്തത്.
‘എല്ലാ പ്രതീക്ഷകളും മങ്ങുകയും ജീവിതം നിശ്ചലമാവുകയും ചെയ്യുമ്പോള്‍ ആ തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. തിളക്കമാര്‍ന്നതാകാന്‍ ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. ഹാപ്പി ബര്‍ത്ത് ഡേ ഹസ്ബന്റ്, എന്റെ ജീവനും വെളിച്ചവും നീയാണ് ‘- ചിത്രത്തിന് അടിക്കുറിപ്പായി മേഘ്ന എഴുതി.
Post Your Comments