![](/movie/wp-content/uploads/2021/10/mala-parvathi.jpg)
തിരുവനന്തപുരം : വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്പോള്‍ അതുകണ്ട് ഒരു ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ ഭർത്താവിന്റെ സ്നേഹത്തെ സംശയിച്ച് വിവാഹബന്ധം വേർപെടുത്താൻ ശ്രമിച്ച കഥ പറഞ്ഞ് മാല പാർവതി. കൗമുദി ടിവിക്ക് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ നീണ്ട സിനിമാഭിനയ ജീവിതത്തെ കുറിച്ചും, നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും നടി മാലാ പാര്‍വ്വതി് പങ്കുവെച്ചത്.
‘ഞങ്ങളുടെ പ്രദര്‍ശനം നടക്കുമ്പോഴെല്ലാം കാണാന്‍ ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവര്‍ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ഉണ്ടായിരുന്നതിനാല്‍ നാടകം ആസ്വദിക്കാന്‍ നിരവധി പാശ്ചാത്യര്‍ എത്തിയിരുന്നു. അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്‌ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തില്‍ നിന്നും സ്‌നേഹത്തെ കുറിച്ചും മറ്റും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി. എന്റെ ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല. അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ് എന്നായിരുന്നു അവര്‍ പറഞ്ഞത്’ – മാല പാർവതി പറഞ്ഞു. ഓസ്‌ട്രേലിയക്കാരിയുടെ വാക്കുകള്‍ കേട്ട മറ്റ് അഭിനേതാക്കളും താനും ആശ്ചര്യപ്പെട്ട് നിന്നുവെന്നും ചെറുചിരിയോടെ അവർ കൂട്ടിച്ചേർത്തു.
Post Your Comments