തിരുവനന്തപുരം: സീരിയലിലൂടെ മിനിസ്ക്രീനില്‍ എത്തിയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ആര്യ. പ്രേക്ഷകരുടെ ഇടയില്‍ ആര്യ ശ്രദ്ധിക്കപ്പെടുന്നത് ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലൂടെയാണ്. പിഷാരഡി ധര്മജന് മുകേഷ് എന്നിവര്‍ക്കൊപ്പമാണ് ആര്യ ബഡായ ബംഗ്ലാവില്‍ എത്തുന്നത്. ബാഡായി ബംഗ്ലാവിന് ശേഷം നിരവധി പരിപടികളില്‍ ആര്യ എത്തിയിട്ടുണ്ടെങ്കിലും താരത്തെ അറിയപ്പെടുന്നത് ആര്യ ബഡായി എന്നാണ്. താരത്തിന്റെ സോഷ്യല്‍ മീഡിയയിലെ പേരും ആര്യ ബഡായി എന്നാണ്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഏഷ്യനെറ്റിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ് ആര്യ . ചാനലിന്റെ ഏറ്റവും ജനപ്രിയ ഷോയായ വാല്‍ക്കണ്ണാടിയിലൂടെയാണ് താരം മടങ്ങി വരുകയാണ്. ഇതിന്റെ പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലാണ്. വളരെ വ്യത്യസ്തമായിട്ടാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. താരങ്ങള്‍ അതിഥികളായി ഈ ഷോയില്‍ എത്തുന്നുണ്ട്. സിനിമ സംബന്ധിച്ച ചോദ്യോത്തര പരിപാടി, രസകരമായ ഗെയിമുകള്‍, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവയൊക്കെ നിറഞ്ഞ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയായിരിക്കും ‘വാല്‍ക്കണ്ണാടി’. ശീലങ്ങള്‍ മാറ്റാം എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിയുടെ പ്രമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബര്‍ 18 തിങ്കളാഴ്ചയാണ് വാല്‍ക്കണ്ണാടി ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഉച്ചയ്ക്ക് 1 മണിക്കാണ വാല്‍ക്കണ്ണാടി സംപ്രേക്ഷണം ചെയ്യുന്നത്. താനും ഏറെ ആകാംക്ഷയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു .
Post Your Comments