മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ സജീവമായ അനുജോസഫ് മലയാളികളുടെ ഇഷ്ടതാരമാണ്. നര്‍ത്തകി കൂടിയായ അനു ചെറുപ്പം മുതല്‍ തന്നെ അഭിനയത്തില്‍ സജീവമാണ്. കൈരളി ചാനലിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഈ പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലര്‍ അനുവിനെ കാണുന്നത്. അതിനു ശേഷം ദേശീയ ശ്രദ്ധ നേടിയ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിലൂടെ ആണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടു വയ്ക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ താരം വേഷമിട്ടിരുന്നു.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരത്തിന് സ്വന്തമായി യുടൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ തന്റെ മേക്കോവര്‍ സ്‌ക്രീട്ട് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനു ജോസഫ്. എല്ലാവരും ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കുമ്പോള്‍ താന്‍ ഭക്ഷണം കഴിച്ചു കൊണ്ട് ശരീരം ഭാരം കുറച്ചതിനെ കുറിച്ചാണ് അനു ജോസഫ് വെളിപ്പെടുത്തുന്നത്.
അനു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ:
’15 ദിവസം കൊണ്ട് 5 കിലോയാണ് കുറച്ചത്. 65 കിലോ ആയിരുന്നു ഡയറ്റ് ചെയ്യുമ്പോഴുള്ള ശരീരഭാരം. 15 ദിവസം കൊണ്ട് 60 ആയി കുറഞ്ഞു.
വെറും വയറ്റില്‍ ഉണക്കമുന്തിരി ഇട്ട വെള്ളം രാവിലെ കുടിക്കും. 15 മിനിറ്റ് കഴിയുമ്പോള്‍ അടുത്ത ഭക്ഷണം കഴിക്കും. ഒരു റോബസ്റ്റ് പഴം ആണ് അത്. അത് കഴിഞ്ഞ് വര്‍ക്കൗട്ട്. രാവിലെയും ഉച്ചയ്ക്കും ഗോതമ്പ് ഭക്ഷണമായിരുന്നു തിരഞ്ഞെടുത്തത്. ഒരു ദിവസം ഒരു നേരം അരി ആഹാരം കഴിക്കം. പാല്‍ ചായ കഴിവതും ഒഴിവാക്കണം.
പിന്നീട് ആപ്പിള്‍, ഓറഞ്ച് എന്നിങ്ങനെയുള്ള എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. ഉച്ചയ്ക്ക് ഒരു പച്ചക്കറി കൊണ്ടുള്ള സാലഡും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അത് കഴിഞ്ഞ് ആപ്പിള്‍, ഒറഞ്ച് എന്നിങ്ങനെയുള്ള എന്തെങ്കിലും ഒന്ന് വൈകുന്നേരം ഇടഭക്ഷണമായി കഴിക്കാം. അത് കഴിഞ്ഞ് നടത്തം. ശേഷം രാത്രി ഭക്ഷണം. ദോശയാണ് അനു കഴിച്ചിരിക്കുന്നത്. ചിക്കന്‍, മീന്‍, മുട്ട തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം, എന്നാല്‍ വറുത്ത ചിക്കനും മീനും ഉപയോഗിക്കാന്‍ പാടില്ല. ട്രെയിനേഴ്സ് ഭക്ഷണവും വ്യായമവുമൊക്കെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. രാത്രി ഒരു ഹെല്‍ത്ത് ഡ്രിങ്കോട് കൂടി അന്നത്തെ ഭക്ഷണം അവസാനിപ്പിക്കുന്നു’- അനു പറഞ്ഞു .
അനുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
Post Your Comments