InterviewsLatest NewsNEWS

‘കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ, ഇവര്‍ക്ക് മറുപടി നല്‍കാന്‍ ഇല്ല’: സനുഷ

കൊച്ചി : ബാല താരമായി വന്ന് മലയാളികളുടെ ഇഷ്ട നായികമായി മാറിയ താരമാണ് സനുഷ സന്തോഷ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം പുകവലിക്കുന്ന ഒരു ഫോട്ടോഷൂട്ട് പങ്കുവച്ചതിന് താരം വളരെയധികം വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടു. പുകവലിക്കെതിരായ ബോധവത്കരണത്തിന് വേണ്ടി പങ്കുവച്ച ചിത്രത്തിന് നേരെയാണ് സൈബര്‍ അധിക്ഷേപവും പരിഹാസങ്ങളും നിറഞ്ഞത്. സനുഷ പുകവലിക്കുന്ന കുട്ടിയാണോ എന്ന് വരെ ചോദിച്ച് കമന്റുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കളിയാക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സനുഷ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

‘ഒരാളുടെ ഫോട്ടോഷൂട്ട്, ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുന്നത്, എല്ലാം തന്നെ വ്യക്തിപരമായ കാര്യമാണ്. ഒരാള്‍ക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അവര്‍ കംഫര്‍ട്ടിബിള്‍ ആണെങ്കില്‍ നിങ്ങള്‍ ആരാണ് അവരെ ചോദ്യം ചെയ്യാൻ. എന്റെ ശരീരം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടാണ് ഞാനാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് സനുഷ ചോദിക്കുന്നു. കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ എന്നേ കരുതാന്‍ കഴിയൂ. അല്ലാതെ ഇവര്‍ക്ക് മറുപടി നല്‍കാന്‍ ഇല്ല’- സനുഷ പറഞ്ഞു.

’27 വയസുള്ള ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് എന്റേതായ വഴികളും ശരികളുമുണ്ട്. ഇനിയങ്ങോട്ട് അത് അനുസരിച്ച് മാത്രമേ ജീവിക്കൂ. മോശം കാര്യങ്ങള്‍ പറഞ്ഞാല്‍ പോലും അതില്‍ നിന്ന് നല്ലത് കണ്ടെത്തി മുന്നോട്ടുപോകുന്ന ആളാണ് ഞാന്‍. ഒരു അഭിനേത്രി എന്ന നിലയ്ക്ക് ഫോട്ടോഷൂട്ട് എനിക്ക് ചെയ്‌തേ മതിയാകൂ. നാളെ ഒരു കഥാപാത്രത്തെ ചെയ്യാന്‍ പുകവലി ആവശ്യമെങ്കില്‍ എനിക്കത് ചെയ്യാന്‍ കഴിയണം’- സനുഷ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments


Back to top button