കൊച്ചി : വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി വിഷ്ണു മാറിയ ആളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് ശ്രദ്ധേയനാവുന്നത്. ബിപിന്‍ ജോര്‍ജുമായി ചേര്‍ന്ന് മൂന്നോളം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കുകയും അതിലൊരു ചിത്രത്തില്‍ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നടന്‍ വിവാഹിതനാവുന്നത്. ഇപ്പോൾ ഒരു ആൺകുട്ടിയുടെ അച്ഛനുമാണ്.
കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മകന്‍ ആദവിനെ കുറിച്ചും ഭാര്യ ഐശ്വര്യയെ കുറിച്ചും വിഷ്ണു പറയുന്നത്. തന്റെ സിനിമകള്‍ മുഴുവനും കാണാത്തത് കൊണ്ടാവും ഐശ്വര്യ വിവാഹത്തിന് സമ്മതിച്ചതെന്നാണ് തമാശയായി നടന്‍ പറയുന്നത്.
‘ഐശ്വര്യ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടാവില്ല. ഞാന്‍ തമാശയ്ക്ക് പറയാറുണ്ട് എല്ലാ സിനിമയും കാണാത്തത് കൊണ്ടാവും നീ കല്യാണത്തിന് സമ്മതിച്ചതെന്ന്. വിവാഹശേഷം എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഐശ്വര്യയുടെയും പിന്തുണയുണ്ട്. ഷൂട്ടിങ്ങിന് പോയി കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടില്‍ വരാന്‍ പറ്റില്ലല്ലോ. എന്നാലും പരിഭവമൊന്നും കാണിക്കാതെ പരിപൂര്‍ണ സപ്പോര്‍ട്ടാണ്. അച്ഛനമ്മമാരും രണ്ട് ചേച്ചിമാരും അളിയന്മാരും അവരുടെ കുട്ടികള്‍ ഒക്കെയടങ്ങുന്നതാണ് കുടുംബം. എല്ലാവരും ഇടയ്ക്കിടെ ഒത്ത് കൂടാറുണ്ട്’- വിഷ്ണു പറഞ്ഞു.
‘ഇനി സിനിമയാണോ കുടുംബമാണോ കൂടുതല്‍ സന്തോഷം തരുന്നതെന്ന് ചോദിച്ചാല്‍ രണ്ടും രസമാണ് . സിനിമയാണ് ഏറ്റവും കൂടുതല്‍ സന്തോഷം. ഇപ്പോള്‍ ഫാമിലിയോട് കൂടി ഇരിക്കുന്നതാണ് മറ്റൊരു സന്തോഷം. മകന്‍ ആദവിന് ഇപ്പോള്‍ ആറ് മാസം പ്രായമായി. അച്ഛനാവുക എന്നത് ജീവിതത്തിന്റെ പുതിയൊരു മുഖണാണല്ലോ. വീട്ടിലുള്ളപ്പോള്‍ ഭയങ്കര രസമാണ്. മോനെ കളിപ്പിച്ചിരിക്കും’- താരം കൂട്ടിച്ചേർത്തു.
Post Your Comments