മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുമ്പോൾ പേടിയും ടെൻഷനും അനുഭവിച്ച സന്ദർഭങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ജാഫർ ഇടുക്കി. മമ്മൂട്ടിയുടെ കയ്യൊപ്പ് എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഭയം കൊണ്ട് തന്നെ അടിമുടി വിറക്കുകയായിരുന്നുവെന്ന് ജാഫർ ഇടുക്കി ഒരു അഭിമുഖത്തിൽ പറയുന്നു.
‘മമ്മൂക്കയുടെ കൂടെ കയ്യൊപ്പിൽ അഭിനയിക്കുമ്പോൾ കിലുകിലാന്ന് വിറക്കുകയായിരുന്നു. പേടിക്കേണ്ട ഒരാവശ്യമില്ല. പക്ഷേ അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണ്. മമ്മൂക്ക ഇങ്ങനെ നിറഞ്ഞു നിൽക്കുകയല്ലേ. രഞ്ജിത്ത് സാർ ചെയ്യുന്ന പടമാണ്. സാറിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. ഞങ്ങൾ ഒരുമിച്ച് ജർമ്മനിയിൽ ഒരു പ്രോഗ്രാമിന് പോയിട്ടുണ്ട്’.
‘എന്നാലും വെറുതെ ഒരു പേടി. പക്ഷേ ആ പേടിയും വിറയും കഥാപാത്രത്തിന് ആവശ്യമില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് അടുത്ത ദിവസം മമ്മൂക്കയും രഞ്ജിത്ത് സാറും കൂടി എന്നെ വിളിച്ചു. നിനക്ക് പേടിയുണ്ടോന്ന് ചോദിച്ചു’.
‘എനിക്ക് നിങ്ങളെ പേടിയാണെന്ന് പറഞ്ഞു. നീ എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കുന്നത്. പോയി ചെയ്യടാ കഴുത എന്ന് സ്നേഹത്തോടെ രഞ്ജിത്ത് സർ. അതു കേട്ടപ്പോൾ ഒരു ധൈര്യവും ആത്മവിശ്വാസവുമൊക്കെ തോന്നി. ആദ്യമുണ്ടായ വിറയൽ പെട്ടെന്ന് മാറാൻ പ്രധാന കാരണം മമ്മൂട്ടിയുടെ സഹായം കിട്ടിയതുകൊണ്ടാണ്’
Read Also:- ‘ആ മമ്മൂട്ടി ചിത്രത്തിൽ നായികയെ ആവശ്യപ്പെടുന്നില്ലെങ്കിലും സിനിമയ്ക്ക് വേണ്ടി ഒരു നായികയെ സൃഷ്ടിച്ചു’
‘കയ്യൊപ്പിൽ മമ്മൂക്ക ഒരുപാട് സഹായിച്ചു. അഭിനയിക്കുമ്പോൾ സ്വീകരിക്കേണ്ട പലകാര്യങ്ങളും മമ്മൂക്ക പറഞ്ഞു തന്നു. അതൊക്കെ നന്മയുള്ള ഒരു മനസ്സ് ഉള്ളതുകൊണ്ടല്ലേ. രണ്ടു പൊക്കം കുറഞ്ഞവന്മാരെ (എന്നെയും ബിജുകുട്ടനെയും) രക്ഷപ്പെടുത്തണമെന്ന് മമ്മൂക്ക പറഞ്ഞതായി ഒരിക്കൽ ടിനി ടോം എന്നോട് പറഞ്ഞു’ ജാഫർ ഇടുക്കി പറയുന്നു.
Post Your Comments