GeneralLatest NewsNEWS

‘ജീവിതമെന്ന സാഹസത്തില്‍ കൈ കോര്‍ത്ത് നടക്കുന്ന ഓരോ നിമിഷവും നിന്നെ സ്‌നേഹിക്കുന്നു’: പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ

കൊച്ചി : ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന് ആശംസകൾ നേര്‍ന്ന് ഭാര്യ സുപ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ പൃഥ്വിയ്ക്ക് ആശംസകള്‍ അറിയിച്ചത്.

‘എനിക്കറിയാവുന്ന ഏറ്റവും ഊര്‍ജ്ജസ്വലനായ, വികാരാധീനനായ, ശ്രദ്ധാലുവായ മനുഷ്യന്, ഞാനെപ്പോഴും കൂടെ നില്‍ക്കാനാഗ്രഹിക്കുന്ന, നേരുള്ള, ധാര്‍മ്മികനായ പ്രൊഫഷണലിന്, എനിക്കേറ്റവും പ്രിയങ്കരനായ ആലിയുടെ പ്രിയപ്പെട്ട അച്ഛന്. ഏറ്റവും കരുതലുള്ള ജ്യേഷ്ഠന്, സ്‌നേഹമുള്ള കൂട്ടുകാരന്, സ്‌നേഹനിധിയായ മകന്, എന്തിനും കൂട്ടുനില്‍ക്കുന്ന ക്രൈം പാര്‍ട്‌നറിന്, ജീവിതമെന്ന സാഹസത്തില്‍ കൈ കോര്‍ത്ത് നടക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഐ ലവ് യൂ’- സുപ്രിയ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button