AwardsKeralaLatest NewsNEWS

‘കൊവിഡിന്റെ സാഹചര്യത്തിലും കലാമൂല്യമുള്ള ചിത്രങ്ങൾ എടുത്തത് മലയാളത്തിൽ മാത്രം’: സുഹാസിനി

തിരുവനന്തപുരം: അൻപത്തിയൊന്നാമത് കേരള സംസ്ഥാന അവാർഡിന് ജൂറിയ്‌ക്ക് മുന്നില്‍ 80 സിനിമകളാണ് വന്നത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിച്ചതില്‍ കലാകാരന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി ജൂറി ചെയര്‍പേഴ്‌സൺ സുഹാസിനി മണിരത്നം പറഞ്ഞു.ഈ കൊവിഡിന്റെ സാഹചര്യത്തിലും കലാമൂല്യവും കാലഘട്ടത്തിനനുസരിച്ചുളള സിനിമകള്‍ എടുക്കുവാന്‍ സാധിക്കുന്നത് മലയാളത്തില്‍ മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായാണ്. എന്നാല്‍ മികച്ച നടിയെ തിരഞ്ഞെടുക്കുന്നതില്‍ ജൂറി പരിഗണനയില്‍ വന്ന ഏഴ് പേരും മികച്ച അഭിനയം കാഴ്‌ചവെച്ചു, എന്നാല്‍ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്ന വേഷം നന്നായി അഭിനയിച്ചതിനാണ് അന്നാ ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മികച്ച സിനിമയായി തിരഞ്ഞെടുത്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജനാധിപത്യം ഉയര്‍ത്തി കാണിക്കുന്ന സിനിമയാണ്’- സുഹാസിനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button