തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെയെത്തി മീരാ ജാസ്മിൻ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാ ജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ലൊരു തുടക്കമാകും എന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ പറഞ്ഞിരുന്നു.
ലൊക്കേഷനിൽ എത്തിയ മീരയെ വളരെ സ്നേഹത്തോടെ കയ്യടിച്ചാണ് ടീമംഗങ്ങൾ സ്വീകരിച്ചത്. വളരെ നാളുകൾക്ക് ശേഷം ക്യാമറക്കു മുന്നിൽ എത്തിയ മീര കൊച്ചുകുട്ടികളെ പോലെ തുള്ളി ചാടി സന്തോഷം പ്രകടിപ്പിച്ചു. ഒരു കുഞ്ഞിനെ പോലെ ചേർത്ത് പിടിച്ചാണ് സത്യൻ അന്തിക്കാട് മീരയെ സ്വാഗതം ചെയ്തത്.
‘എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടു കൊണ്ടു പോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്’- മീര നേരത്തെ പറഞ്ഞിരുന്നു .
2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മീര ജാസ്മിൻ അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിൽ അതിഥി വേഷത്തിലും എത്തിയിരുന്നു.
Post Your Comments