കൊച്ചി: നടന്‍ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി സംവിധായകന്‍ വേണു. പുതിയ ചിത്രത്തിന്റെ കഥ പറയുന്നതിനിടെയാണ് അലന്‍സിയര്‍ മോശമായി പെരുമാറിയതെന്ന് വേണു പറഞ്ഞു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് വേണു പരാതി നല്‍കിയത്.
ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനു വേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്. ഈ ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതിനിടയിലാണ് നടന്‍ മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. ഡോല്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
Post Your Comments