തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷം ‘ഹെലന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷല്‍ ജൂറി പരാമർശം നേടിയ അന്ന ബെൻ ആണ് അൻപത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.’കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അന്നയിപ്പോള്‍ ഉള്ളത്. അപ്രതീക്ഷിതമായി എത്തിയ സന്തോഷം സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം ആഘോഷിക്കുകയാണ് അന്ന.’അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. പെട്ടെന്ന് വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നി. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഞാനിപ്പോള്‍ ഉള്ളത്. ഇവിടെ ലൊക്കേഷനില്‍ ‘കപ്പേള’യുടെ സംവിധായകന് മുസ്തഫ ചേട്ടനുമുണ്ട്. ഞങ്ങള്‍ സെലിബ്രേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്’- അന്ന ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഈ പെണ്‍കുട്ടി. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്, കപ്പേള, സാറാസ് എന്നീ നാലു ചിത്രങ്ങളില്‍ മാത്രമാണ് ഇതുവരെ അഭിനയിച്ചതെങ്കിലും യുവനടിമാരില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാണ് അന്ന ബെന്‍ ഇന്ന്.
Post Your Comments