![](/movie/wp-content/uploads/2021/10/jayasurya-anna-ben.jpg)
തിരുവനന്തപുരം: അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അന്നയ്ക്ക് പുരസ്ക്കാരം കിട്ടിയത്. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. സിദ്ധാര്‍ത്ഥ് ശിവനാണ് മികച്ച സംവിധായകന്‍.
മികച്ച സ്വഭാവ നടന്‍- സുധീഷ്, മികച്ച സ്വഭാവനടി – ശ്രീരേഖ, മികച്ച നവാഗത സംവിധായകന്‍ – മുഹമ്മദ് മുത്തേള ടി ടി ചിത്രം കപ്പേള. മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നിശ്ചയം. മികച്ച ബാല താരം (ആണ്‍) നിരഞ്ജന്‍ എസ്, (പെണ്‍) അരവ്യ ശര്‍മ്മ.
ഷോബി തിലകന്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് . മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (വനിതാവിഭാഗം) റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഷീദ് അഹമ്മദ്. ജനപ്രീതിയും കലാമേന്മയും ഉള്ള ചിത്രം- അയ്യപ്പനും കോശിയും.
മികച്ച ശബ്ദ രൂപകല്‍പന – ടോണി സാബു, മികച്ച കലാസംവിധാനം – സന്തോഷ് ജോണ്‍, മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, മികച്ച പിന്നണി ഗായിക – നിത്യ മാമന്‍, മികച്ച സംഗീത സംവിധായന്‍ – എം ജയചന്ദ്രന്‍, മികച്ച ഗാനരചിയതാവ് – അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത് – ജിയോബേബി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ്- നാഞ്ചിയമ്മ. വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ് – നളിനി ജമീല
തിരുവനന്തപുരത്ത് വെച്ചാണ് അവാർഡ് പ്രഖ്യാപനം നടന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമാണ് ഇന്ന് നടന്നത്. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിച്ചത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടതിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.
Post Your Comments