തിരുവനന്തപുരം : മലയാളത്തിലെ ഒരു സ്വകാര്യ ചാനലിന്റെ എന്റര്‍ടൈന്‍മെന്റ് ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന സംഭവത്തിൽ നിരവധി ആളുകള്‍ താരത്തെ പിന്തുണച്ചും മറ്റുള്ളവരെ വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു. ആ ചാനല്‍ ഷോയില്‍ തന്നെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് തന്നെ പല അവസരങ്ങളിലും പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സംഭവിച്ച കാര്യങ്ങളില്‍ വിശദീകരണവുമായി ആ ഷോയില്‍ പങ്കെടുത്ത മറ്റ് പല താരങ്ങള്‍ക്കും രംഗത്ത് എത്തേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ കൃത്യമായും തന്നെ അപമാനിക്കുന്ന സംഭവമാണ് അന്ന് അവിടെ നടന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു . കേരള കൗമുദി ഓണ്‍ലൈന്‍ അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹമിത് വ്യക്തമാക്കിയത്.
‘ഷോയില്‍ പങ്കെടുത്ത നടിമാര്‍ തന്നെയാണ് അവിടെ നടന്നത് സ്ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നു എന്ന് പറഞ്ഞ് രംഗത്ത് എത്തിയത്. എന്നാല്‍ അന്ന് ആ ഫ്ലോറില്‍ ഉണ്ടായിരുന്ന എനിക്ക് അന്ന് ആരും ഒരു സ്ക്രിപ്റ്റും തന്നിട്ടില്ല. ഒരു പക്ഷേ അവര്‍ക്കിത് സ്ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നിരിക്കാം. അതാണ് സത്യമെങ്കില്‍ അവര്‍ മനഃപൂര്‍വം ആരുടെയൊക്കെയോ ആയുധങ്ങള്‍ ആവുകയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ നേരത്തെ തന്നെ ലക്ഷ്യം വെച്ചിരിക്കുന്ന ചിലര്‍ അവിടെയുണ്ട്. അത് ഇപ്പോള്‍ ആരംഭിച്ച കാര്യമല്ല. അത് നേരത്തെ തന്നെയുണ്ട്.’- അദ്ദേഹം പറഞ്ഞു .
‘മിമിക്രിക്കാര്‍ക്ക് എന്നും എന്നോട് ഒരു വിരോധമുണ്ട്. ആ ഫ്ലോറിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. അവര്‍ പൂര്‍ണ്ണമായും കുറ്റക്കാരാണെന്ന് ഞന്‍ പറയുന്നില്ല. അവരെ അതിന് വേണ്ടി ചിലര്‍ ഉപയോഗിച്ചതാവും. മലയാള സിനിമയിലെ പ്രമുഖരായ രണ്ട് നടിമാരാണ് അന്ന് ഷോയില്‍ ഉണ്ടായിരുന്നത്. ഇങ്ങനെയൊരു സ്ക്രിപ്റ്റിന് നിന്നു കൊടുക്കുമ്പോൾ സ്വന്തമായി എന്തെങ്കിലുമൊക്കെ അവർക്ക് ചിന്തിക്കാമായിരുന്നല്ലോ’- സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
Post Your Comments