കൊച്ചി : മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് മമ്മൂട്ടി. ഏവരുടെയും പ്രിയങ്കരനായ നടൻ എന്നതു പോലെ നല്ലൊരു കുടുംബ നാഥനും, ഭർത്താവും, അച്ഛനും, സഹോദരനും, മകനുമൊക്കെയാണ് അദ്ദേഹം. തനറെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്.
തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും’ എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്.
‘സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചു തരികയായിരുന്നു സുലു’- മമ്മൂക്ക പറഞ്ഞു.
തന്റെ ഭർത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം സുലുവിന് ഉള്ളതായി മമ്മൂട്ടി പറഞ്ഞിരുന്നു. ‘ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ അവൾക്കുമുണ്ട്. പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്‌നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല’- മമ്മൂട്ടി പറഞ്ഞു.
Leave a Comment