തിരുവനന്തപുരം : കേരള സാംസ്‌കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്നുള്ള സ്വതന്ത്ര ജൂറിയാണ് ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തീരുമാനിക്കുന്നത്. ഈ പ്രാവശ്യം എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സര രംഗത്തുള്ളത്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ഏറ്റമുട്ടുമ്പോള്‍ ആരാധകരും ആകാംക്ഷയിലാണ്.
മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് ഉള്ളത്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയുടെ പേര് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിക്കുന്നവരുടെ പട്ടികയില്‍ ഉൾപ്പെട്ടു എന്നൊരു പ്രത്യേകതയും ഈ പ്രാവശ്യമുണ്ട്.
ശ്യാമപ്രസാദ് (കാസിമിന്റെ കടല്‍), ഡോ.ബിജു (ഓറഞ്ച് മരങ്ങളുടെ വീട്) ഹരികുമാര്‍ (ജ്വാലാമുഖി) തുടങ്ങി മലയാളത്തിന് എക്കാലത്തെയും മികച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച മുതിര്‍ന്ന സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ മത്സര വിഭാഗത്തിലേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാന പുരസ്‌കാര വേദിയില്‍ ഇതുവരെ തഴയപ്പെട്ടിട്ടുള്ള സംവിധായകനാണ് ഡോ.ബിജു. പക്ഷെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ മിക്കവയും ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന് കപ്പേള (മുഹമ്മദ് മുസ്തഫ), വരനെ ആവശ്യമുണ്ട് (അനൂപ് സത്യന്‍), സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) എന്നിവരാണ് മത്സരിക്കുന്നത്.
Post Your Comments