സിനിമയില്‍ വരുന്ന സമയത്ത് താന്‍ ഒരേയൊരു ഡയലോഗ് മാത്രം പറഞ്ഞാണ് അഭിനയിച്ചതെന്ന് നടൻ ബാബു രാജ്. ബാബു ആന്റണിയുടെ സിനിമകളില്‍ ഒരു സിനിമയില്‍ മാത്രം അഞ്ചിലധികം ഫൈറ്റുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇടി കൊള്ളുമ്പോള്‍ അമ്മേ എന്ന വിളി മാത്രമാണ് ഡയലോഗായി ഉണ്ടായിരുന്നതെന്നും ബാബു രാജ് തന്റെ സിനിമാനുഭവം പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖത്തില്‍ പറയുന്നു.
‘എന്റെ തുടക്കകാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഡെന്നി ചേട്ടന്റെ (കലൂര്‍ ഡെന്നിസ്) സിനിമകളാണ്. ഒരു വര്‍ഷം തന്നെ പത്ത് സിനിമകള്‍ക്കൊക്കെ തിരക്കഥയെഴുതുന്ന ഹിറ്റ് തിരക്കഥാകൃത്താണ് ഡെന്നി ചേട്ടന്‍. അദ്ദേഹം രചന നിര്‍വഹിച്ച ബാബു ആന്റണി നായകനായ സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു ഞാന്‍. ഒരു സിനിമയില്‍ തന്നെ അഞ്ചിലധികം ഫൈറ്റൊക്കെ ഉണ്ടാകും. ഇടിച്ചു, ഇടിച്ചു നമ്മള്‍ കുഴയും’.
Read Also:- ആളുകൾക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കിൽ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാൻ താല്പര്യമുണ്ട്: മേനക
‘ആദ്യം ഇടിക്കും, പിന്നെ ഇഷ്ടം പോലെ ഇടി വാങ്ങും. അന്ന് ഒരു ഡയലോഗ് മാത്രമേ ഉണ്ടാകുകയുള്ളൂ. ‘അമ്മേ’ എന്ന ഡയലോഗ് ഇടി കൊള്ളുമ്പോള്‍ വിളിക്കുന്നതാണ്. അത്തരം വില്ലന്‍ വേഷങ്ങള്‍ ചെയ്തതുകൊണ്ട് എനിക്ക് സിനിമയില്‍ പിന്നീട് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. മുഴുനീള ഡയലോഗ് പറഞ്ഞു അഭിനയിക്കേണ്ട നിരവധി വില്ലന്‍ വേഷങ്ങള്‍ ലഭിച്ചു’ ബാബുരാജ് പറയുന്നു.
Post Your Comments