മലയാള സിനിമ ഗിന്നസ് പക്രു എന്ന നടന് നല്‍കുന്നത് വെറുമൊരു ഹാസ്യ നടന്റെ പരിവേഷമല്ല. കാമ്പുള്ള ഏത് കഥാപാത്രങ്ങളും വിശ്വസിച്ചു ഏല്‍പ്പിക്കാന്‍ വിധം അഭിനയ ചാരുത കൊണ്ട് ഉയര്‍ന്നു കഴിഞ്ഞ ഗിന്നസ് പക്രു. ‘ബോഡിഗാര്‍ഡ്’ എന്ന സിദ്ധിഖിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയില്‍ രസകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പിന്നീട് അത് തമിഴിലും, ഹിന്ദിയിലും ചെയ്തപ്പോള്‍ ഇതേ നടനെ തന്നെ വേണമെന്ന് അവിടെയുള്ള സൂപ്പര്‍ താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ അനുഭവം ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സിദ്ധിഖ്.
‘മലയാളത്തിലെ ‘ബോഡിഗാര്‍ഡ്’ കണ്ടു കഴിഞ്ഞു വിജയ് ആദ്യം പറഞ്ഞത് ഗിന്നസ് പക്രുവിന്റെ വേഷം ചെയ്യാന്‍ മറ്റൊരാള്‍ വേണ്ട, ഇവിടെയും അദ്ദേഹത്തെ തന്നെ വിളിക്കണമെന്നാണ്. അങ്ങനെയാണ് ഗിന്നസ് പക്രു ‘കാവലന്‍’ എന്ന സിനിമയിലേക്ക് വരുന്നത്. ‘ബോഡിഗാര്‍ഡ്’ ബോളിവുഡില്‍ ചെയ്യാന്‍ ഒരുങ്ങിയപ്പോഴും സല്‍മാന്‍ ഖാനും അത് തന്നെ പറഞ്ഞിരുന്നു’.
Read Also:- വില്ലനൊപ്പം വരുന്ന ചെറിയ ഒരു വേഷമാണ് ഞാന്‍ ആദ്യ ചിത്രത്തിൽ ചെയ്തത്: ശങ്കര്‍
‘പക്ഷേ ഭാഷ പ്രശ്നമാണെന്ന് പറഞ്ഞു ഗിന്നസ് പക്രു തന്നെ അത് സ്വയം വേണ്ടെന്നു വച്ചതാണ്. വിജയ്ക്കും, സല്‍മാന്‍ ഖാനുമൊക്കെ ഗിന്നസ് പക്രു ഒരിക്കലും ഒരു ചെറിയ കലാകാരനായിരുന്നില്ല. അവരുടെ മനസ്സില്‍ ഗിന്നസ് പക്രു എന്ന നടന് നല്‍കിയ ഇമേജ് അത്രത്തോളം വലുതായിരുന്നു’ സിദ്ധിഖ് പറയുന്നു.
Post Your Comments