ബിന്ദു പണിക്കര്‍ ജീവിതം തകര്‍ത്തെന്ന് ആദ്യ ഭാര്യ, ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണെന്ന് സായി കുമാര്‍

കൊച്ചി : മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് നടന്‍ സായികുമാര്‍, നടനായും വില്ലനായും സഹതാരമായും നിരവധി കഥാപാത്രങ്ങള്‍ ചെയ്ത സായികുമാര്‍ ഇപ്പോഴും മലയാള സിനിമയില്‍ സജീവമാണ്. 1986 ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം കഴിച്ചത്. എന്നാൽ സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ല്‍ അവസാനിപ്പിച്ചിരുന്നു. ഈ ദാമ്പത്യത്തിലെ ബന്ധത്തിലെ മകളാണ് വൈഷ്‌ണവി സായികുമാര്‍.

തുടര്‍ന്ന് 2009ല്‍ മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കരെ താരം വിവാഹം കഴിച്ചു. ബിന്ദുവിന്റെ ഭർത്താവ് സംവിധായകന്‍ ബിജു നായര്‍ 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ (കല്യാണി) എന്നു പേരുള്ള ഒരു മകളുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താര കുടുംബത്തിലെ ചില വിശേഷങ്ങളാണ്.

‘മകള്‍ വൈഷ്ണവിയുടെ വിവാഹം എന്നെ അറിയിച്ചിരുന്നില്ല. സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിന് തന്നെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. ഞാൻ ഏറെ കാലം അധ്വാനിച്ചതൊക്കെ എന്റെ ഭാര്യക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അത് എന്നെ ഒരുപാട് വിഷമത്തിലാക്കി, ഞാൻ അത് തിരുത്താന്‍ പോയില്ല. അങ്ങനെ പതുക്കെ പതുക്കെ ഞങ്ങള്‍ അകലുകയായിരുന്നു’- സായ് കുമാർ പറയുന്നു.

രണ്ടാം ഭാര്യ ബിന്ദു പണിക്കര്‍ക്കെതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നായിരുന്നു പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിച്ചിരുന്നു. ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച്‌ സായ്കുമാര്‍ പഴയൊരു അഭിമുഖത്തില്‍ വാചാലനായിട്ടുണ്ട്. ‘തനിക്ക് എല്ലാം ബിന്ദുവാണ്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. എന്നാൽ ഇപ്പോള്‍ ജീവിതത്തില്‍ എനിക്കെല്ലാം ബിന്ദുവാണ്. സായ് കുമാർ പറഞ്ഞു. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകള്‍ അരുന്ധതി ഇവരോടൊപ്പമാണ് ഉള്ളത്.

Share
Leave a Comment