‘സെറ്റില്‍ ചെറിയ ആളുകള്‍ മുതല്‍ വലിയ ആളുകളോടുവരെ ഒരേപോലെ പെരുമാറണം’: മേനക കീര്‍ത്തിക്ക് നൽകിയ ഉപദേശം

ചെന്നൈ : സൗത്ത് ഇന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ടനടിമാരാണ് മേനകയും മകൾ കീര്‍ത്തി സുരേഷും. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് കീര്‍ത്തിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച്‌ മനസ്സ് തുറക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മേനക.

‘സെറ്റില്‍ ചെറിയ ആളുകള്‍ മുതല്‍ വലിയ ആളുകളോടുവരെ ഒരേപോലെ പെരുമാറുക. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവള്‍ക്കുള്ളതുകൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാന്‍ സമ്പാദിച്ച് വെച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല’- മേനക പറയുന്നു.

Share
Leave a Comment