GeneralLatest NewsNEWS

തന്നെ ബാധിച്ച രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി യാമി ഗൗതം

ഹൈദരാബാദ് : 2012 ൽ വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ നടിയാണ് യാമി ഗൗതം. പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയും മോഡലുമായ ഇവർ ഏതാനും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ തന്റെ ചർമ്മത്തെ ബാധിച്ച രോഗാവസ്ഥയെ കുറിച്ച്‌ തുറന്ന് പറയുകയാണ് ബോളിവുഡ് നടി യാമി ഗൗതം. ‘കെരാറ്റോസിസ് പിലാരിസ് എന്ന രോഗമാണ് തനിക്കുള്ളതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യാമി തുറന്നു പറഞ്ഞിരിക്കുന്നത്. ചര്‍മ്മം കെരാറ്റിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിതെന്നും, കൗമാരക്കാലം മുതല്‍ താന്‍ ഈ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നതെന്നും നടി പറഞ്ഞു. എന്നാൽ വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയോടുള്ള ഭയവും അരക്ഷിതാവസ്ഥയും മാറിയെന്നും താരം പറയുന്നു.

‘പൂര്‍ണമനസ്സോടെ കുറവുകളെ സ്‌നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞു. ചര്‍മ്മത്തിലെ പാടുകള്‍ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ, അരക്കെട്ട് അഴകളവുകള്‍ക്കൊത്ത് വെയ്ക്കാനോ തോന്നുന്നില്ല. അവ മനോഹരം തന്നെയാണ്’- നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button