വിശാഖപട്ടണം: തെലുങ്ക് സിനിമാ നിര്‍മ്മാതാവും പി.ആര്.ഓയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. വിശാഖപ്പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞു വീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിമരുസു, മിസ് ഇന്ത്യ, 118 തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ മഹേഷ് കൊനേരുവിന് ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻ എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി സ്വന്തമായിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ തന്നെ സിനിമാ രംഗത്ത് പിആർഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ജൂനിയർ എൻ ടി ആർ, കല്യാൺ രാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പിആർഒ ആയിരുന്നു മഹേഷ്.
Post Your Comments