ചെന്നൈ: തമിഴ്‌നാട് സിനിമാരംഗത്തെ പഴയകാല നടനും, മുൻമുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനുമായ ശ്രീകാന്ത് (81) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ചെന്നൈ എൽഡാംസ് റോഡിലുള്ള വസതിയിൽ ആയിരുന്നു അന്ത്യം.
സി.വി. ശ്രീധർ സംവിധാനം ചെയ്ത വെണ്ണിറ ആടൈ (1965) എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയിൽ അരങ്ങേറിയത്. അതിനുശേഷം 50-ഓളം തമിഴ് ചലച്ചിത്രങ്ങളിൽ നായകനായും 150-ൽപരം ചിത്രങ്ങളിൽ സ്വഭാവ, പ്രതിനായക വേഷങ്ങളിലും അഭിനയിച്ചു. ജെമിനി ഗണേശൻ, ശിവാജി ഗണേശൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുള്ള ശ്രീകാന്ത് കമൽഹാസൻ, ശിവകുമാർ, രജനീകാന്ത് തുടങ്ങിയവർ നായകരായ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി.
ദിക്കട്ര പാർവതി, നാനാൾ, തങ്കപ്പതക്കം, പെണ്ണൈ സൊല്ലി കുട്രം ഇല്ലൈ, ഭൈരവി, സട്ടം എൻ കൈയിൽ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങളാണ്. 2009-ൽ പുറത്തിറങ്ങിയ ‘കുടിയരശ്’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത് .
Post Your Comments