കൊച്ചി: അവതാരകൻ, സംവിധായകൻ, നടൻ, മിമിക്രി താരം തുടങ്ങി കടന്നു ചെന്ന മേഖലയിലെല്ലാം തന്റെ കഴിവ് തെളിയിച്ച, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. കഴിഞ്ഞ ആഴ്ച 40 വയസ് തികഞ്ഞ പിഷാരടിയ്ക്ക് സിനിമ മേഖലയടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
എന്നാൽ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പിഷാരടിക്ക് സമ്മാനിച്ച കേക്കാണ് വൈറലായത്. പക്ഷിയും ഓന്തും മരവും ഇലയുമൊക്കെ നിറഞ്ഞ പിഷാരടിയുടെ പിറന്നാൾ കേക്കിൽ ‘ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും’- എന്ന കുറിപ്പോടെയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്. ‘പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല’ എന്ന് പറഞ്ഞാണ് കേക്ക് കിട്ടിയ കാര്യം പിഷാരടി കുറിച്ചത്.
പിഷാരടിക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് മഞ്ജു വാര്യർ പങ്കുവെച്ച ഒരു വീഡിയോയും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു . രമേഷ് പിഷാരടിയെ സുഹൃത്തുക്കൾ വിളിക്കുന്ന പോലെ പിഷുവെന്ന് മകനും വിളിക്കുമ്പോൾ ‘പിഷുവല്ല , അച്ഛനെന്ന് വിളിക്കെടാ’ എന്ന് രമേഷ് പിഷാരടി പറയുന്ന വീഡിയോയാണ് മഞ്ജു വാര്യർ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയോടോപ്പം കേക്കുകൾ മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രവും പിഷാരടി പങ്കുവെച്ചിരുന്നു
Post Your Comments