GeneralLatest NewsNEWS

‘അഹാനയ്ക്കും, എന്റെ ‘അച്ഛൻ’ സ്ഥാനത്തിനും ഒരേ പ്രായമാണ്’: ആദ്യത്തെ കണ്മണിക്ക് പിറന്നാൾ ആശംസകളുമായി കൃഷ്ണകുമാർ

കൊച്ചി : വാർത്താ അവതാരകനായി വന്ന് ടെലിവിഷൻ സീരിയലുകളിൽ സജീവമായി സിനിമാതാരമായ ആളാണ് കൃഷ്ണകുമാർ. 1994 ൽ സുരേഷ്ഗോപി നായകനായ ’കാശ്മീര’ത്തിലൂടെ സിനിമയിലെത്തിയ നടൻ ഒരുപാട് സിനിമകളിൽ വില്ലനായും സ്വഭാവ നടനായുമെല്ലാം തിളങ്ങി. കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാനയുടെ പിറന്നാൾ ദിനമായ ഇന്ന് മകൾക്ക് ആശംസകളർപ്പിച്ചിരിക്കുകയാണ് കൃഷ്ണകുമാർ

ഫേസ്ബുക്ക് കുറിപ്പ് :

‘നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു. 1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി… അഹാന അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി.. “അച്ഛൻ”. 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനയ്ക്കും, എനിക്ക് കിട്ടിയ “അച്ഛൻ” എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി..’

shortlink

Related Articles

Post Your Comments


Back to top button