കൊച്ചി : 2012 മുതൽ സിനിമാലോകത്ത് താരമായ അനുശ്രീ മലയാളത്തിലെ നടിമാരില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയിട്ടുള്ള താരമാണ്. മിനി സ്ക്രീനിൽ നിരവധി റിയാലിറ്റി ഷോകളുടെ ജഡ്ജായും നടി ശ്രദ്ധേയയായിട്ടുണ്ട്. മലയാള സിനിമയിൽ തന്‍റേതായ സ്ഥാനമുറപ്പിച്ച നടി നിരന്തരം ഫോട്ടോഷൂട്ട് ചിത്രങ്ങളും കൂട്ടുകാരുമൊത്തുള്ള വീഡിയോകളും മറ്റുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. റൊമാൻസ് അഭിനയിക്കുമ്പോൾ ഒരു വിറയല്‍ ഉണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു അഭിമുഖത്തിലാണ് അനുശ്രീ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്
‘ആദ്യചിത്രം ഡയമണ്ട് നെക്ലസ് ചെയ്യുമ്പോള്‍ അതിലൊരു ചുംബന രംഗത്തില്‍ അഭിനയിക്കേണ്ടി വന്നു. ഫഹദ് ആ സമയത്തൊക്കെ അത്തരം രംഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ആളായിരുന്നു. എനിക്കാണെങ്കില്‍ നല്ല ബുദ്ധിമുട്ടും ഉണ്ടായിരുന്നു ആ രംഗം ചെയ്യാന്‍. ഇങ്ങനെയൊക്കെ ചെയ്ത് നാട്ടിലേക്ക് തിരിച്ചു പോവണല്ലോ എന്ന് ആലോചിക്കുമ്പോള്‍.
ആ രംഗം ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ ചുംബിക്കാന്‍ ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു. ഇത് കണ്ട് ലാല്‍ജോസ് സാര്‍ ‘അനു നീ എന്താണ് കാണിക്കുന്നത്’ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളില്‍ കൃത്യമായ എക്സ്പ്രഷന്‍ ഒന്നും എനിക്ക് വരാറില്ല. ഇപ്പോള്‍ അത് കുറച്ചൊക്കെ മാറിയെങ്കിലും റൊമാൻസ് ചെയ്യാൻ പറയുമ്പോള്‍ ഒരു വിറയലാണ്’ – അനുശ്രീ പറഞ്ഞു.
Post Your Comments