GeneralLatest NewsNEWS

പ്രതിമാസം 18.9ലക്ഷം രൂപ, രണ്ട് ബംഗ്ലാവുകള്‍ ബാങ്കിന് വാടകയ്‌ക്ക് നല്‍കി അമിതാഭ് ബച്ചന്‍

മുംബൈ: മുംബൈയിലെ ജുഹുവില്‍ തന്റെ ഉടമസ്ഥതയിലുള്ള വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ താഴത്തെ നിലകൾ പ്രമുഖ ബാങ്കിന് വാടകയ്‌ക്ക് നല്‍കി അമിതാഭ് ബച്ചന്‍. അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ജല്‍സ എന്ന ബംഗ്ലാവിന് സമീപത്തായിട്ടാണ് ഈ രണ്ട് ബംഗ്ലാവുകളും സ്ഥിതി ചെയ്യുന്നത്. 15 വർഷത്തെ വാടക കരാറിലാണ് ഇവ കൊടുത്തിരിക്കുന്നത്.

18.9 ലക്ഷം രൂപ പ്രതിമാസ വാടകയായി നിശ്ചയിച്ചിരിക്കുന്ന രണ്ട് ബംഗ്ലാവുകളും ചേര്‍ത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടു നല്‍കിയിരിക്കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും വാടകയിനത്തില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടാകും. 10 വര്‍ഷം കഴിയുമ്പോൾ പ്രതിമാസം 29 ലക്ഷം രൂപ ഈ വാടകയിനത്തില്‍ നിന്ന് മാത്രം ലഭിക്കും.

12 മാസക്കാലത്തെ വാടകയിനത്തിലേക്കായി 2.26 കോടി രൂപ ബാങ്ക് ഡിപ്പോസിറ്റ് ആയി കൈമാറിക്കഴിഞ്ഞു. വത്സ എന്ന ബംഗ്ലാവ് നേരത്തെ മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. മുംബൈയില്‍ തന്നെ ഏറ്റവുമധികം സെലിബ്രിറ്റികളും ബിസിനസ് രംഗത്തെ പ്രമുഖരും താമസിക്കുന്ന സ്ഥലമാണ് ജുഹു.

അതുകൊണ്ട് തന്നെ പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് സ്‌ക്വയര്‍ഫീറ്റിന് 450 മുതല്‍ 650 രൂപ വരെ വാടക ഇനത്തില്‍ ലഭിക്കാറുണ്ട്. നിലവില്‍ അമിതാഭ് ബച്ചന്‍ താമസിക്കുന്ന ജല്‍സ ബംഗ്ലാവിനും 120 കോടി രൂപ മതിപ്പുവിലയുണ്ട്

shortlink

Related Articles

Post Your Comments


Back to top button