യൂറോപ്പിലും അമേരിക്കയിലുമടക്കം പതിനെട്ടോളം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ‘പച്ച ‘യ്ക്കു ശേഷം പാരലാക്സ് ഫിലിം ഹൗസിൻ്റെ ബാനറിൽ ശ്രീവല്ലഭൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ ധരണി ‘. ബാല്യത്തിൽ ഏൽക്കുന്ന മുറിവുകൾ കുട്ടികളുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന് ചർച്ച ചെയ്യുകയാണ് ധരണിയിലൂടെ സംവിധായകൻ ശ്രീവല്ലഭൻ. ഒറ്റപ്പെടുത്തലുകൾക്കും അവഗണനകൾക്കും മുന്നിൽ തകർന്നു പോവുന്ന പുതു തലമുറയ്ക്ക് എങ്ങനെ അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടു പോകാമെന്ന വിഷയമാണ് ‘ധരണി ‘ സംസാരിക്കുന്നത്.
പുതുമുഖം രതീഷ് രവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ എം.ആർ. ഗോപകുമാർ, പ്രൊഫസർ അലിയാർ, സുചിത്ര , ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്നു. കഥ, തിരക്കഥ, സംവിധാനം, ശ്രീവല്ലഭൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – കെ.രമേഷ്, സജു ലാൽ, കാമറ – ജിജു സണ്ണി, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, സംഗീത സംവിധാനം & ബി ജി എം-രമേശ് നാരായണന്, ആർട്ട് – മഹേഷ് ശ്രീധർ, മേക്കപ്പ് -ലാൽ കരമന, കോസ്റ്റ്യൂം – ശ്രീജിത്ത് കുമാരപുരം, പ്രൊജക്ട് ഡിസൈനർ – ആഷിം സൈനുൽ ആബ്ദിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനിൽ.ബി. ബാബു, അസോസിയേറ്റ് ഡയറക്ടർ – ബാബു ചേലക്കാട്, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് – ഉദയൻ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്. സ്റ്റില്‍സ് – വിപിന്‍ദാസ് ചുള്ളിക്കല്‍ , പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അരുൺ വി.ടി, പി.ആർ.ഒ സുനിത സുനിൽ.
Post Your Comments