മോസ്കോ: സിനിമാ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ കാട്ടുതീ പോലെയാണ് പടരുന്നത്. പ്രമുഖ നടിമാര്‍ ഗര്‍ഭിണിയാണെന്ന് സൂചനകള്‍ വെച്ച് വാര്‍ത്ത വരികയും പിന്നീടത് സത്യമാവുകയും ചെയ്യും. എന്നാല്‍ ഗോസിപ്പുകാർ ഒന്നും അറിയാതെ ഒരു കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ് നടി ശ്രിയ ശരണ്‍. തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ നിറസാന്നിധ്യമായി നിന്ന നടിയാണ് ശ്രിയ ശരണ്‍. ഇന്ത്യയിലൊട്ടാകെ ഇത്രയധികം ആരാധകരുള്ള നടി ഗര്‍ഭിണിയാണെന്ന കാര്യം പുറത്ത് വന്നിരുന്നില്ല.
ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും തമ്മില്‍ വിവാഹിതരാവുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ചടങ്ങുകളിലൂടെയാണ് ശ്രിയയും ആന്‍ഡ്രോയും വിവാഹിതരായത്. കല്യാണശേഷമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴാണ് നടിയുടെ വിവാഹം കഴിഞ്ഞെന്ന കാര്യവും പുറത്തറിയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇവർക്കൊപ്പം ഒപ്പം കണ്മണി കൂടി ഉള്ളതിന്റെ സന്തോഷം ഇത്തവണയുണ്ട്.
കൊവിഡ് കാരണം വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്ന സമയത്ത് നടി ഗര്‍ഭിണിയാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായിരുന്നു എന്ന് സൂചിപ്പിച്ച് കൊണ്ട് നിറവയറിലുള്ള ശ്രിയയുടെ ഫോട്ടോയും വീഡിയോയില്‍ കാണിച്ചിരുന്നു. ‘ഹലോ പ്രിയപ്പെട്ടവരേ, ഞങ്ങള്‍ക്ക് 2020 ലെ ക്വാറന്റൈൻ കുറച്ച് അമിതാവേശമുള്ളതായിരുന്നു. ലോകം വളരെ പ്രക്ഷുബ്ദമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതിനൊപ്പം ഞങ്ങളുടെ ലോകം എന്നന്നേക്കുമായി മാറുകയായിരുന്നു. അവിടെ സാഹസികതയും ആവേശവും ചില പഠനങ്ങളും നിറഞ്ഞൊരു ലോകമാണ്. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ ഉണ്ടായതില്‍ വളരെയധികം അനുഗ്രഹീതരാണ്. ഞങ്ങള്‍ ദൈവത്തോട് നന്ദിയുള്ളവരുമായിരിക്കും’- എന്ന് പറഞ്ഞാണ് ശ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്.
Post Your Comments