ചെന്നൈ : വിടവാങ്ങിയ അനശ്വര നടന് നെടുമുടി വേണുവിനെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പുമായി സിനിമ മേഖലകളിൽ നിന്നുള്ളവർ. മലയാളത്തിലേതു പോലെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നെടുമുടി വേണുവിന് അനുശോചനമർപ്പിച്ചിരിക്കുകയാണ് റഹ്മാൻ. പത്മരാജൻ സംവിധാനം ചെയ്ത പറന്നു പറന്നു പറന്ന് എന്ന ചിത്രത്തിൽ തുടങ്ങിയ സ്നേഹബന്ധത്തെ ഓർക്കുകയാണ് അദ്ദേഹം.
റഹ്മാന്റെ കുറിപ്പ് :
‘പറന്ന് പറന്ന് പറന്ന് വേണുചേട്ടൻ പോയി.
ഞങ്ങളൊന്നിച്ച എത്രയെത്ര ചിത്രങ്ങൾ… പപ്പേട്ടന്റെ പറന്നു പറന്നു പറന്ന് മുതൽ തുടങ്ങിയ സ്നേഹബന്ധം. സുഹൃത്തുക്കളാവാൻ പ്രായം തടസമല്ലെന്നതിനു വേണുചേട്ടനോടുള്ള എന്റെ ബന്ധം തന്നെ തെളിവ്. ഒരു കുഞ്ഞനുജനോടോ മകനോടോ എന്ന പോലുള്ള വാത്സല്യത്തിനൊപ്പം കൂട്ടുകാരനോടെന്ന പോലുള്ള അടുപ്പവും…
ഉയരങ്ങളിൽ, പുന്നാരം ചൊല്ലി ചൊല്ലി, ഗായത്രീദേവി, അപാരത…. ഇനിയുമെത്ര ചിത്രങ്ങൾ… മനസ്സിൽ മായാതെ ആ ഷൂട്ടിങ് ദിനങ്ങൾ… പാട്ടും തമാശകളും…
ഈ മഹാനടനൊപ്പം അഭിനയിക്കാൻ സാധിച്ചതു തന്നെ എത്ര വലിയ ഭാഗ്യം.
പ്രണാമം…
ഒരായിരം കണ്ണീർപ്പൂക്കൾ…
Post Your Comments